യോഗിയുടെയും ഹരിദ്വാറിലെയും മുസ്‍ലിം വിദ്വേഷ പ്രസംഗത്തെക്കുറിച്ച് ചോദ്യം; അഭിമുഖം മതിയാക്കി ബി.ജെ.പി ഉപമുഖ്യമന്ത്രി
text_fieldsഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്റെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകാനാകാതെ ആദ്യം വെള്ളംകുടിക്കുന്നതും പിന്നീട് ഇന്‍റർവ്യൂവിൽനിന്നും ഇറങ്ങിപ്പോകുന്നതുമായ വീഡിയോ ഒരുകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമാനമായ അനുഭവത്തിൽ പെട്ടിരിക്കുകയാണ് ബി.ജെ.പിയുടെ മറ്റൊരു ഉന്നത നേതാവ്.
അടുത്തിടെ ഹരിദ്വാറിൽ നടന്ന ഹിന്ദു ധർമ സൻസദ് സമ്മേളനത്തിൽ മുസ്‍ലിംകളെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണമെന്ന് ഹിന്ദു സന്യാസിമാർ പ്രസംഗിച്ചത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യമാണ് നേതാവിനെ കുഴക്കിയത്. ബി.ജെ.പി ഉത്തർപ്രദേശ് ഘടകം സമുന്നത നേതാവും യു.പി ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയാണ് അസ്വസ്ഥത ഉയർത്തിയ ചോദ്യത്തിന് മറുപടി ഇല്ലാതെ അഭിമുഖം മതിയാക്കിയത്. ബി.ബി.സി ഇൻറർവ്യൂവിനിടെയാണ് സംഭവം.
ഹരിദ്വാർ ധർമ്മ സൻസദിലെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായ മൗര്യ അഭിമുഖം പാതിവഴിയിൽ നിർത്തി റിപ്പോർട്ടറുടെ മുഖംമൂടി തട്ടിയെടുക്കുകയും ഫൂട്ടേജ് ഇല്ലാതാക്കാൻ ക്രൂവിനെ നിർബന്ധിക്കുകയും ചെയ്തുവെന്ന് ബി.ബി.സി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.ബി.സി ന്യൂസ് ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചോദ്യങ്ങളിൽ ക്രുദ്ധനായി മൈക്ക് ഊരിയെറിഞ്ഞ് മൗര്യ കളംവിട്ടത്.
ബി.ബി.സി വീഡിയോയിൽ, അഭിമുഖക്കാരൻ മൗര്യയോട് മതപരമായ സമ്മേളനത്തെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചും മൗര്യയോട് ചോദിക്കുന്നുണ്ട്. "എന്തുകൊണ്ടാണ് നിങ്ങൾ ഹിന്ദു നേതാക്കളെക്കുറിച്ച് മാത്രം ചോദിക്കുന്നത്? മറ്റ് മതനേതാക്കളുടെ അഭിപ്രായങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് എത്രപേർക്ക് ജമ്മു കശ്മീർ വിട്ടുപോകേണ്ടിവന്നു. എന്തുകൊണ്ടാണ് നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാത്തത്? നിങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, അവർ പാടില്ല.
ഒരു ഗ്രൂപ്പിന് വേണ്ടി മാത്രമായിരിക്കുക, ധർമ്മ സൻസദ് ബി.ജെ.പി പരിപാടിയല്ല, അത് മതനേതാക്കളുടേതാണ്, -മൗര്യ പറഞ്ഞു. വിവാദമായ മതസമ്മേളനത്തിൽ ഉയർന്നുവന്ന വംശഹത്യ ആഹ്വാനങ്ങളെ കുറിച്ച് മറുപടി പറയാൻ ഉപമുഖ്യമന്ത്രി തയ്യാറായില്ല. "നിങ്ങൾ ഏത് വീഡിയോയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. നിങ്ങൾ തെരഞ്ഞെടുപ്പിനെക്കുറിച്ചാണോ ചോദിക്കുന്നത്? നിങ്ങൾ ഒരു പത്രപ്രവർത്തകനെപ്പോലെയല്ല സംസാരിക്കുന്നത്, നിങ്ങൾ ഒരു ഏജന്‍റിനെപ്പോലെയാണ് സംസാരിക്കുന്നത്. ഒരു പ്രത്യേക സംഘം. ഞാൻ നിങ്ങളോട് സംസാരിക്കില്ല. ഇത്രയും പറഞ്ഞ് മൈക്ക് ഊരിമാറ്റി അദ്ദേഹം സ്ഥലംവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.