രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 54,735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരരുടെ എണ്ണം 17,50,723 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
185 ദിവസം കൊണ്ടാണ് രാജ്യത്ത് കോവിഡ് ഇത്രത്തോളം പടർന്നു പിടിച്ചത്. 24 മണിക്കൂറിനിടെ 823 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,364 ആയി. 11.45 ലക്ഷത്തിൽപരം ആളുകൾ ഇതിനകം കോവിഡിൽ നിന്ന് മുക്തി നേടി. 65.43 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 1,98,21,831 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.
കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 1,49,214 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15,316 പേർ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,719 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ 4034 പേരാണ് കോവിഡ് മൂലം മരിച്ചത്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയെയാണ് കോവിഡ് മോശമായി ബാധിച്ചത്. ലക്ഷത്തിലധികം ആളുകൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.