കർണാടകയിലെ സമ്പൂർണ കർഫ്യൂ: മാർഗനിർദേശങ്ങൾ പുറത്തിറങ്ങി, അന്തർ സംസ്ഥാന യാത്ര അടിയന്തര അവശ്യങ്ങൾക്ക് മാത്രം
text_fieldsബംഗളൂരു: കോവിഡ് തീവ്രവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കർണാടകയിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ മേയ് 12 രാവിലെ ആറുവരെ ഏർപ്പെടുത്തിയ സമ്പൂർണ കോവിഡ് കർഫ്യൂവിെൻറ മാർഗനിർദേശം പുറത്തിറങ്ങി. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്ര ഉൾപ്പെടെ നിയന്ത്രിക്കുന്ന തരത്തിൽ സമ്പൂർണ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിമാന, ട്രെയിൻ സർവിസുകൾ ഇപ്പോഴുള്ളതുപോലെ തുടരും. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും ടാക്സികളിലും ഒാട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും പോകാനും വരാനും ടിക്കറ്റുകൾ കൈവശം കരുതണം. വിമാനത്തിലും ട്രെയിനിലും വന്നിറങ്ങുന്നവർക്ക് മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകാൻ തടസ്സമില്ല. ടിക്കറ്റുകൾ കാണിക്കണം. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കില്ല.
സമ്പൂർണ കോവിഡ് കർഫ്യൂ നിയന്ത്രണങ്ങൾ:
ബംഗളൂരു മെട്രോ ട്രെയിൻ സർവിസുണ്ടായിരിക്കില്ല.
24 മണിക്കൂറും അവശ്യ സാധനങ്ങളുടെ ഉൾപ്പെെട ഹോം ഡെലിവറിയുണ്ടാകും.
ബാറുകൾ, സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ജിം, സ്പോർട്സ് കോംപ്ലക്സ്, സ്റ്റേഡിയം, സ്വിമ്മിങ് പൂൾ, പാർക്ക്, ക്ലബ്, ഒാഡിറ്റോറിയം എന്നിവ അടച്ചിടണം.
ഹോട്ടലുകളിൽ പാർസൽ, ഒാൺലൈൻ ഡെലിവറി അനുവദിക്കും.
മദ്യശാലകളിൽ രാവിലെ ആറു മുതൽ പത്തുവരെ പാർസൽ നൽകും.
ഇ^കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാം.
അടിയന്തര ആവശ്യങ്ങൾക്കും വിമാന, ട്രെയിൻ യാത്രക്കാർക്കും മാത്രമെ ടാക്സി, ഒാട്ടോറിക്ഷ സർവിസുകൾ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും.
അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾ അടിയന്തര ആവശ്യത്തിന് മാത്രം.
ട്രാൻസ്പോർട്ട്, സ്വകാര്യ ബസ് സർവിസുണ്ടാകില്ല.
ജില്ലക്കുള്ളിലെ യാത്രയും അടിയന്തര ആവശ്യങ്ങൾക്ക് മാത്രം. പ്രവർത്താനുമതിയുള്ള സ്ഥാപനങ്ങളിലേക്ക് ജോലി ആവശ്യത്തിന് യാത്ര ചെയ്യുന്നവരും ഉദ്യോഗസ്ഥരും ജോലി സ്ഥലത്തെ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
യാത്രാ രേഖയോട് കൂടിയെ എയർപോർട്ട് ബസ്, ടാക്സി സർവിസ് അനുവദിക്കുകയുള്ളൂ. ഒാട്ടോറിക്ഷകളും ടാക്സികളും അടിയന്തര ആവശ്യങ്ങൾക്ക് മാത്രം.
പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് യാത്ര രേഖയായി ഉപയോഗിക്കാം.
കെട്ടിട നിർമാണ തൊഴിലാളികൾ നിർമാണ ഏജൻസി നൽകിയ കാർഡ് കൈയിൽ കരുതണം.
എല്ലാ പൊതുപരിപാടികൾക്കും കൂടിചേരലുകൾക്കും നിരോധനം.
ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ആരോഗ്യം, പൊലീസ്, ജയിൽ, ഫയർഫോഴ്സ് തുടങ്ങിയ അവശ്യ സർവിസുകളിലുള്ള ഒാഫിസുകൾ, ബാങ്ക്, ട്രഷററി തുടങ്ങിയവ പ്രവർത്തിക്കും.
റെയിൽവെയും അനുബന്ധ മേഖലയും പ്രവർത്തിക്കും.
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും അനുവദിക്കും.
അവശ്യ സാധനങ്ങളുടെ ഉൾപ്പെടെയുള്ള ചരക്കു നീക്കങ്ങളും അനുവദിക്കും. വാക്സിൻ എടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാം.
ഭക്ഷ്യോൽപന്ന വ്യാപാര സ്ഥാപനങ്ങൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറു മുതൽ പത്തുവരെ പ്രവർത്തിക്കാം.
ഭക്ഷ്യോൽപന്ന നിർമാണ ഫാക്ടറികൾ, എ.ടി.എം, ഇൻഷുറൻസ് ഒാഫിസ്, ബാങ്ക്, മാധ്യമങ്ങൾ, ടെലികോം, കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവക്കും പ്രവർത്തിക്കാം. പ്രത്യേകം പരാമർശിക്കാത്ത മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടണം. വിവാഹങ്ങളിൽ പരമാവധി 50പേരും മരണാന്തര ചടങ്ങിൽ 20പേരം മാത്രമെ പങ്കെടുക്കാൻ പാടുകയുള്ളൂ.
നിലവിലെ വാരാന്ത്യ കർഫ്യൂവിലെ അതേ നിയന്ത്രണങ്ങൾക്കൊപ്പം യാത്ര നിയന്ത്രണങ്ങളും കൂടി ഏർപ്പെടുത്തിയാണ് മേയ് 12 വരെ കർഫ്യൂ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.