അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് ബി.ജെ.പിക്ക് 200 സീറ്റ് പോലുമില്ല -ജ്യോതിരാദിത്യ സിന്ധ്യ
text_fieldsഭോപ്പാൽ: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി മുതൽ ബി.െജ.പിയുടെ ഭാഗത്തു നിന്നുണ്ടായ വിമർശനങ്ങൾക്കു ം പരിഹാസങ്ങൾക്കും മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. മധ്യപ്രദേശിൽ 200 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ബി.ജെ.പി ഉയർത്തിയ ‘ആപ് കി ബാർ 200 പാർ’ (ഇത്തവണ 200 സീറ്റുകൾ) എന്ന മുദ്രാവാക്യം തന്നെയാണ് ബി.ജെ.പിയെ കടന്നാക്രമിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത്.
ബി.ജെ.പിക്ക് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ കിട്ടിയ സീറ്റുകൾ കൂട്ടിയാലും 200 വരില്ലെന്നും അതിനാൽ ബി.ജെ.പിക്കാർ അഹങ്കാരം നിർത്തി യാഥാർഥ്യം മനസ്സിലാക്കണമെന്നും സിന്ധ്യ പറഞ്ഞു. 200 സീറ്റു നേടുമെന്നുള്ള ബി.ജെ.പിയുടെ മുദ്രാവാക്യത്തെ ഒാർമിപ്പിച്ച് ഒാരോ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം നിരത്തിക്കൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.
കോൺഗ്രസിന് സമാജ്വാദി പാർട്ടിയുടേയും ബി.എസ്.പിയുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും മിസോറാമിലും ഒാരോ സീറ്റു വീതവും രാജസ്ഥാനിൽ 73 സീറ്റും ഛത്തീസ്ഗഢിൽ 15 സീറ്റും മധ്യപ്രദേശിൽ 109 സീറ്റുകളുമടക്കം 199 സീറ്റുകളാണ് ബി.ജെ.പിക്ക് ആകെ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.