ലൈംഗിക താൽപര്യമില്ലാതെ കുട്ടിയുടെ കവിളിൽ തലോടിയാൽ പോക്സോ ചുമത്താനാവില്ലെന്ന് ബോംബെ കോടതി
text_fieldsമുംബൈ: ലൈംഗിക താൽപര്യമില്ലാതെ കുട്ടിയുടെ കവിളിൽ തലോടുന്നതുകൊണ്ടുമാത്രം പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി. താനെയിലെ മുഹമ്മദ് അഹ്മമദ് ഉള്ള എന്ന 46കാരൻ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോബെ കോടതിയുടെ വിധി. കേസിൽ പ്രതിക്ക് കോടതി ജാമ്യം നൽകി.
ജാമ്യം നൽകുന്നത് സംബന്ധിച്ച കാര്യം മാത്രമാണ് കോടതി ഇപ്പോൾ പരിഗണിച്ചതെന്നും ഈ അഭിപ്രായം തുടർന്നുള്ള വിചാരണയെയോ മറ്റ് നടപടികളെയോ ഒരു തരത്തിലും ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിൻഡെ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
താനെയിലെ മുഹമ്മദ് അഹ്മ്മദ് ഉള്ള എന്ന 46കാരൻ എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ആഗസ്റ്റ് 27ന് അറസ്റ്റിലായത്. ഇറച്ചിവ്യാപാരിയായ ഇയാൾ പെൺകുട്ടിയെ ഷോപ്പിന്‍റെ അകത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും കവിളിൽ തലോടുകയും ചെയ്തു. അതേസമയം ഇയാളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. പെൺകുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ ഒരു സ്ത്രീ അവിടേക്ക് ചെല്ലുകയും കുട്ടിയെ വിളിച്ചുകൊണ്ടുപോരികയും ചെയ്തു എന്നാണ് പ്രസിക്യൂഷൻ കേസ്.
ഉള്ളയെ അറസ്റ്റ് ചെയ്ത തലോജ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ് ഉള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.