വാക്സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്രക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം
text_fieldsന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്രക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം. വാക്സിൻ സർട്ടിഫിക്കറ്റുമായി ജനങ്ങൾക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ടൂറിസം മന്ത്രാലയം കത്തയച്ചു.
ചില സംസ്ഥാനങ്ങൾ രണ്ട് ഡോസ് വാക്സിനെടുത്ത യാത്രികർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാൽ, പശ്ചിമബംഗാൾ, കർണാടക, ഗോവ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ സർട്ടിഫിക്കറ്റിനൊപ്പം ആർ.ടി.പി.സി.ആർ പരിശോധന ഫലം കൂടി ചോദിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഇക്കാര്യത്തിൽ ഏകീകൃത പ്രോട്ടോകോൾ കൊണ്ടു വരികയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം.
ആഗസ്റ്റ് അഞ്ചിന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചില സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിരുന്നു. തുടർന്ന് ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയം എന്നിവരുമായി ടൂറിസം മന്ത്രാലയം ചർച്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.