നീലഗിരിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം വൈകുന്നു
text_fieldsഗൂഡല്ലൂർ: വിനോദസഞ്ചാരികളുടെ പ്രവേശന നിരോധനം നീളുന്നതിനാൽ നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ അടക്കമുള്ള മേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. നിലവിലുള്ള ഇളവുകൾ അല്ലാതെ കൂടുതലൊന്നും അനുവദിക്കാതെ ആഗസ്റ്റ് എട്ടിന് രാവിലെ ആറുവരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്. അതേസമയം, ജില്ല ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ തുടർന്നും സ്വീകരിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഇതിനെക്കുറിച്ച് കലക്ടർ വ്യക്തമായ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചാണ് നീലഗിരി ജില്ല നിലനിൽക്കുന്നത്. ഇ-പാസും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമാണ് നീലഗിരിയിലേക്ക് പ്രവേശനം നൽകുന്നത്. കേരളത്തിൽപോയി മടങ്ങുന്ന തദ്ദേശീയർക്കും രേഖകളില്ലാത്തതു മൂലം അതിർത്തിയിൽ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്. ആഗസ്റ്റ് ആദ്യവാരത്തിൽ രാഷ്ട്രപതിയുടെ സന്ദർശനമുള്ളതിനാൽ അതിനുശേഷമേ ടൂറിസ്റ്റുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.