Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രാക്ക്...

ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
train
cancel

പാലക്കാട്​: ഷൊർണൂർ യാർഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾ പുനഃക്രമീകരിച്ചു. പുലർ ച്ച അഞ്ചിന്​ കണ്ണൂരിൽനിന്ന് പുറപ്പെടേണ്ട 16308 നമ്പർ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നവംബർ 20ന്​ രണ്ട് ​ മണിക്കൂർ വൈകി രാവിലെ ഏഴിന്​ മാത്രമേ പുറപ്പെടൂ. രാവിലെ 6.45ന്​ എറണാകുളത്തുനിന്ന്​ പുറപ്പെടേണ്ട 16305 നമ്പർ എറണാകുള ം-കണ്ണൂർ എക്സ്പ്രസ്​ നവംബർ 20ന്​ ഒന്നര മണിക്കൂർ വൈകി രാവിലെ 8.15നേ​ പുറപ്പെടൂ.

രാവിലെ 6.40ന്​ കോയ​മ്പത്തൂരിൽനിന്ന്​ പുറപ്പെടേണ്ട 22610 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്​റ്റ്​ പാസഞ്ചർ നവംബർ 23ന്​ രണ്ട്​ മണിക്കൂർ വൈകി 8.40ന്​ പുറപ്പെടും. രാവിലെ 7.30ന്​ കോയമ്പത്തൂരിൽനിന്ന്​ പുറപ്പെടേണ്ട 56323 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്​റ്റ്​ പാസഞ്ചർ നവംബർ 23ന്​ ഒന്നര മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ സർവിസ്​ ആരംഭിക്കൂ. 16606 നമ്പർ നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട്​ എക്സ്പ്രസ്​ നവംബർ 20ന്​ ഒരുമണിക്കൂർ നിയന്ത്രിക്കും. 13352 നമ്പർ ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്​ തിരുവനന്തപുരം ഡിവിഷനിൽ നവംബർ 23ന്​ 50 മിനിറ്റ് നിയന്ത്രിക്കും.

ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും

പാലക്കാട്​: ഷൊർണൂർ യാർഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 56664 നമ്പർ കോഴിക്കോട്-തൃശൂർ പാസഞ്ചർ നവംബർ 20ന്​ ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56663ാം നമ്പർ തൃശൂർ-കോഴിക്കോട് ​പാസഞ്ചർ നവംബർ 20ന്​ തൃശൂരിനും ​െഷാർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

കോയമ്പത്തൂർ-പളനി പാസഞ്ചർ നവംബർ 23ന്​ കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. അതേസമയം, ഇൗ ട്രെയിൻ പൊള്ളാച്ചിയിൽനിന്ന് പളനിയിലേക്ക് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. 56604 നമ്പർ ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ നവംബർ 23ന്​ പൂർണമായി റദ്ദാക്കും.

ട്രെയിൻ സർവിസുകൾക്ക്​ നിയ​ന്ത്രണം

പാലക്കാട്​: കണ്ണൂർ സൗത്ത്​​ യാർഡിൽ ട്രാക്ക് പുതുക്കൽ ജോലി നടക്കുന്നതിനാൽ 56323 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്​റ്റ്​ പാസഞ്ചർ നവംബർ 20, 27, 30 തീയതികളിൽ 30 മിനിറ്റും 16606 നമ്പർ നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട്​ എക്സ്പ്രസ്​ നവംബർ 27, 30 തീയതികളിൽ ഒരു മണിക്കൂറും നിയന്ത്രിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrain timekerala newsmalayalam newstrack maintanance
News Summary - track maintanance; train time changed -kerala news
Next Story