ട്രാക്ടർ റാലി നാളെ; കിസാൻ പരേഡിന് വനിതകളും
text_fieldsന്യൂഡൽഹി: അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച ട്രാക്ടർ റാലി പ്രതികൂല കാലാവസ്ഥയെ തുടർന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റി.
സമരക്കാരെ ദുരിതത്തിലാക്കി ഡൽഹിയിൽ രണ്ടു ദിവസം പെയ്ത കനത്ത മഴ ബുധനാഴ്ചയും ആവർത്തിച്ചേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ് സമരം മാറ്റിയത്. അതേസമയം, കാലാവസ്ഥ പ്രതികൂലമായാലും പ്രയാസങ്ങളേറെ സഹിച്ച് സമരം ശക്തിപ്പെടുത്തുമെന്നും സിംഘുവിൽ കർഷക നേതാക്കൾ വ്യക്തമാക്കി.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരിരക്ഷ നൽകുന്ന കാര്യത്തിൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കാമെന്ന് കർഷകരെ ചർച്ചക്ക് ശേഷം സർക്കാർ അറിയിച്ചുവെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് കർഷകർ മറുപടി നൽകിയിരിക്കുകയാണ്.
എട്ടിന് നടക്കുന്ന ചർച്ചയിൽ കൈക്കൊേള്ളണ്ട നിലപാടിെന കുറിച്ച് ആലോചിക്കാൻ കർഷക നേതാക്കൾ ചൊവ്വാഴ്ച സിംഘു അതിർത്തിയിൽ യോഗം ചേർന്നു.
ആറിന് നിശ്ചയിച്ച ട്രാക്ടർ റാലി ഏഴിന് നടക്കുമെന്നും എല്ലാ സമരസ്ഥലങ്ങളിൽ നിന്നും കുണ്ഡ്ലി-മനേസർ-പൽവൽ (കെ.എം.പി) ഹൈവേയിലേക്ക് കർഷകർ ട്രാക്ടർ മാർച്ച് നടത്തുമെന്നും സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് യോഗത്തിന് ശേഷം അറിയിച്ചു. രാവിലെ 11 മണിക്ക് റാലി ഒരേ സമയം നാലു ദിശയിൽ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനായി വനിതകൾ ട്രാക്ടറോടിച്ച് ഡൽഹിയിലെത്തും. ഇതിനായി ഹരിയാനയിൽ 500 വനിതകൾക്ക് ഭാരതീയ കിസാൻ യൂനിയൻ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്.
കനത്ത മഴയിലും സമരം തുടരുന്ന കർഷകർക്കായി ഡൽഹി സിഖ് ഗുരുദ്വാര കമ്മിറ്റി എളുപ്പത്തിൽ എടുത്തുകൊണ്ടുപോകാവുന്ന കട്ടിലുകൾ നൽകിയിട്ടുണ്ട്. ഒരു സർക്കാറേതര സംഘടന രണ്ട് ബെഡുള്ള താൽക്കാലിക ആശുപത്രി സിംഘുവിൽ ഒരുക്കിയിട്ടുണ്ട്.
അതിനിടയിൽ കർഷക സമരം െപാട്ടിപ്പുറപ്പെട്ട പഞ്ചാബിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര സർക്കാറിെൻറ വാശിയെ തുടർന്ന് കർഷകരുമായുള്ള ചർച്ച പരാജയപ്പെട്ടതിെൻറ പിറ്റേന്നാണ് പഞ്ചാബിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ പ്രധാനമന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.