തിരക്കു പിടിച്ച റോഡിലെ ചരൽക്കല്ലുകൾ അടിച്ചുവാരി ട്രാഫിക് പൊലീസ്; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: എളുപ്പം പിടിച്ച പണിയല്ല ട്രാഫിക് പൊലീസുകാരന്റെത്. ഷെഡ്യൂളിൽ മാത്രമൊതുങ്ങാത്ത അവരുടെ സേവനങ്ങൾ വാർത്തയാകാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ പഞ്ചറാക്കുമെന്ന് കണ്ട് ചിതറിക്കിടക്കുന്ന മണൽത്തരികളും പാറക്കഷണങ്ങളും അടിച്ചുവാരി റോഡ് വൃത്തിയാക്കുന്ന ട്രാഫിക് പൊലീസുകാരന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡിൽ തിരക്കേറിയ സമയത്തായിരുന്നു ട്രാഫിക് പൊലീസുകാരന്റെ സേവനം.
ഐ.എ.എസ് ഓഫിസറായ അവനീഷ് ശരൺ ആണ് 'താങ്കളെ ബഹുമാനിക്കുന്നു' എന്ന അടിക്കുറിപ്പോടെ ഇതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ട്രാഫിസ് ലൈറ്റിൽ ചുവപ്പു കത്തുമ്പോഴാണ് പൊലീസുകാരന്റെ സേവനം. ട്രാഫിക് സിഗ്നലിൽ പച്ച കത്തുമ്പോൾ പൊലീസുകാരന്റെ പിന്നിലുള്ള ഒരാൾ വാഹനങ്ങളിലുള്ളവർക്ക് നിർദേശങ്ങൾ നൽകുന്നതും കാണാം.
15 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. 80,000ലേറെ ആളുകൾ ലൈക് ചെയ്യുകയും ചെയ്തു. 'ജോലിയേക്കാളുപരി മാനവ നൻമക്ക് പ്രാധാന്യം നൽകുന്ന പൊലീസുകാരൻ' എന്ന് ചിലർ പ്രതികരിച്ചു. 'തിരക്കു പിടിച്ച റോഡിലെ അപകടം പിടിച്ച പ്രവർത്തി...ബഹുമാനിക്കുന്നു' എന്ന് മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.