ആംബുലൻസിന് വഴിയൊരുക്കാൻ രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞു; പൊലീസുകാരന് അഭിനന്ദനപ്രവാഹം
text_fieldsബംഗളൂരു: ആംബുലൻസിന് വഴിയൊരുക്കുന്നതിന് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക് പൊലീസുകാരന് മേലുദ്യോഗസ്ഥരുടെ അഭിനന്ദനപ്രവാഹം. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിൽ ജോലി ചെയ്ത പൊലീസ് സബ് ഇൻസ്പെക്ടർ എം.എൽ നിജലിംഗപ്പയാണ് ആംബുലൻസിന് വഴിയൊരുക്കാൻ ബൈപാസിൽ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിർത്തിയത്.
ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നിജലിംഗപ്പ വാഹനം തടഞ്ഞത്. രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് സമീപത്തെ എച്ച്.എ.എൽ ആശുപത്രിയിലേക്കാണെന്ന് അറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി. തിരക്കേറിയ ബൈപാസിൽ തടസമില്ലാതെ ആംബുലൻസിന് കടന്നുപോകാൻ ശരനിമിഷത്തിൽ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.
പൂർണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിർവഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്റ്റ് ട്രാഫിക് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ അഭയ് ഗോയൽ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് പൊലീസ് കമീഷണർ പ്രവീൺ സൂധും ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.