കർഷക പ്രതിഷേധം; ഡൽഹിയിൽ ഗതാഗതം വഴിതിരിച്ചുവിട്ട് പൊലീസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ ഗാസിപൂരിൽ കർഷക പ്രതിഷേധം നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ട് ഡൽഹി പൊലീസ്.
അക്ഷർദം, നിസാമുദ്ദീൻ ഖട്ട എന്നിവിടങ്ങളിൽ നിന്ന് അനന്ത് വിഹാർ, ചില്ല, ഡൽഹി-നോയ്ഡ ഡയറക്ട്(ഡി.എൻ.ഡി) ഫ്ലൈ വേ, അപ്സര, ഭോപ്ര, ലോനി അതിർത്തികൾ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളാണ് വഴി തിരിച്ചു വിട്ടത്. സിംഘു, സബോലി, പിയാവു മണിയാരി അതിർത്തികളിൽ നിന്നുള്ള വാഹന ഗതാഗതം നിർത്തലാക്കിയിട്ടുണ്ട്.
ഔട്ടർ റിങ് റോഡ്, ജി.ടി.കെ റോഡ്, എൻ.എച്ച് 44 എന്നിവയിലൂടെയുള്ള വാഹന ഗാതാഗതം ഒഴിവാക്കാൻ പൊലീസ് നിർദേശിക്കുന്നു.
ദേശീയ പാത 24, 9, റോഡ് നമ്പർ56,57 A,കൊണ്ട്ലി, പേപ്പർ മാർക്കറ്റ്, ടെൽകോ ടി പോയിൻറ്, ഇ.ഡി.എം മാൾ എന്നിവ വഴിയുള്ള വാഹനഗതാഗതം നിർത്തിയിട്ടുണ്ട്.
എന്നാൽ, ഔച്ചാണ്ടി, ലാമ്പൂർ, സഫിയാബാദ്, സിംഘു സ്കൂൾ, പല്ല ടോൾ ടാക്സ് അതിർത്തികൾ എന്നിവ തുറന്നിരിക്കുകയാണ്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാന നഗരിയുടെ വിവിധ അതിർത്തികളിൽ നവംബർ 26 മുതൽ കർഷകർ പ്രതിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.