അനാവശ്യ എസ്.എം.എസ് തടയൽ: സമയം നീട്ടി നൽകി ട്രായ്
text_fieldsന്യൂഡൽഹി: എസ്.എം.എസ് മെസേജ് വഴി തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അനാവശ്യമായ എസ്.എം.എസുകൾക്ക് തടയിടുന്ന മെസേജ് ട്രേസബിലിറ്റി സംവിധാനമൊരുക്കാന്‍ ടെലികോം സേവനദാതാക്കൾക്ക് സമയം നീട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ഡിസംബർ 10 വരെയാണ് നീട്ടിയത്. നേരത്തേ നവംബർ ഒന്നിന് നടപ്പാക്കാനിരുന്ന നിബന്ധന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ച് ഡിസംബർ ഒന്നിലേക്ക് നീട്ടിയിരുന്നു.
പുതിയ പരിഷ്‍കരണം നിലവിൽവരുന്നതോടെ സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യു.ആർ.എൽ (യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ), തിരികെ വിളിക്കാൻ ഉള്ള നമ്പറുകൾ എന്നിവ ടെലികോം ഓപറേറ്റർമാർക്ക് മുൻകൂട്ടി കൈമാറണം. ടെലികോം ഓപറേറ്റർ നടപ്പിൽവരുത്തുന്ന ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ഈ വിവരങ്ങൾ ശേഖരിക്കും. സേവനദാതാക്കൾ നൽകുന്ന വിവരങ്ങളും ഓപറേറ്ററുടെ പക്കലുള്ള ലെഡ്ജറിലെ വിവരങ്ങളും സമാനമായാൽ മാത്രമേ സന്ദേശം ഇനിമുതൽ ഉപഭോക്താവിന് കൈമാറാനാവൂ. ആഗസ്റ്റിലാണ് ട്രായ് ഇതുസംബന്ധിച്ച് നിർദേശങ്ങളിറക്കിയത്.
പുതിയ മാനദണ്ഡമനുസരിച്ച് സന്ദേശം അയക്കുന്നത് മുതൽ ഉപഭോക്താവിലെത്തുന്നതുവരെയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കപ്പെടും. നിരന്തരം ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത (സ്‌പാം) സന്ദേശങ്ങൾ വരുകയും അവയിലെ ലിങ്കുകൾ വഴി പണവും വിവരങ്ങളും നഷ്‌ടമാവുകയും ചെയ്യുന്നതായി പരാതികൾ വന്നതോടെയാണ് ട്രായുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.