സേവനങ്ങളിൽ വിവേചനം പാടില്ല: ഇൻറർനെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ്
text_fieldsന്യൂഡൽഹി: ഇൻറർനെറ്റ് എല്ലാവർക്കും ഒരുപോലെ ലഭ്യമാകണമെന്ന ആശയത്തെ(നെറ്റ് ന്യൂട്രാലിറ്റി) പൂർണമായി പിന്തുണച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ(ട്രായ്) രംഗത്ത്. ഇൻറർനെറ്റ് തുറന്നവേദിയായിരിക്കണമെന്നും അതിലൂടെ ലഭിക്കുന്ന സേവനങ്ങൾ വിവേചനരഹിതമായിരിക്കണമെന്നും ട്രായ് നിർദേശിച്ചു.
അതേസമയം, ഇൻറർനെറ്റ് സേവനദാതാക്കൾക്ക്(െഎ.എസ്.പി) നെറ്റ് വേഗം കൈകാര്യം ചെയ്യുന്നതിൽ ചില നടപടിക്രമങ്ങൾ കൈക്കൊള്ളാൻ ട്രായ് അനുമതി നൽകി. നടപടികൾ പരസ്യപ്പെടുത്തിക്കൊണ്ടായിരിക്കണം ഇങ്ങനെ ചെയ്യേണ്ടത്. രണ്ടുവർഷമായി തുടരുന്ന ചൂടേറിയ വാദങ്ങൾക്കൊടുവിലാണ് ട്രായ് ടെലികോം വകുപ്പിന് നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ശിപാർശകൾ സമർപ്പിച്ചത്.
അമേരിക്കയിൽ 2015ൽ നിലവിൽ വന്ന നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ ചെയർമാൻ അജിത് പൈ നിർദേശിച്ചതിനു പിന്നാലെയാണ് ട്രായ് നയം വ്യക്തമാക്കിയത്. ഇൻറർനെറ്റ് സേവനങ്ങളിൽ വിേവചനം അവസാനിപ്പിക്കാൻ ലൈസൻസ് നിബന്ധനകൾ ഭേദഗതി ചെയ്യണമെന്നതാണ് ട്രായ്യുടെ പ്രധാന ശിപാർശ. ഇൻറർനെറ്റ് സേവനങ്ങൾ നിരോധിക്കുക, വേഗം കുറക്കുക, ചില സേവനങ്ങൾക്ക് വേഗം കൂട്ടി നൽകുക തുടങ്ങിയ വിവേചനപരമായ ഇടപെടലുകൾ സേവനദാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം നടപടികളെ തടയുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം െഎ.എസ്.പികൾ പ്രവർത്തിക്കാനെന്നും ട്രായ് നിർദേശിക്കുന്നു.
മറ്റ് ശിപാർശകൾ
1. സന്ദേശം അയക്കുന്നയാൾ, സ്വീകരിക്കുന്നയാൾ, നെറ്റ്വർക് ചട്ടങ്ങൾ, ഉപയോക്താവിെൻറ പക്കലുള്ള ഉപകരണം (കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ)എന്നിവയുടെ കാര്യത്തിലും ഇൻറർനെറ്റ് വിവേചനം പാടില്ല.
2. സ്വന്തം നെറ്റ്വർക്കുകളിലൂടെ ഇൻറർനെറ്റ്സേവനം നൽകുന്ന ടെലികോം കമ്പനികൾക്ക് മേൽപറഞ്ഞ ശിപാർശ ബാധകമല്ല.
3. ഇൻറർനെറ്റ് അധിഷ്ഠിതമല്ലാത്ത സവിശേഷസേവനങ്ങെളയും ഇൗ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സേവനങ്ങൾ എെന്തല്ലാമായിരിക്കണമെന്ന് നിർവചിക്കാൻ ട്രായ് ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടു.
4. ഇൻറർനെറ്റ് േവഗം പരിശോധിക്കുക, അത് സുതാര്യമാക്കുക, ആനുപാതികമാക്കുക, സുരക്ഷയും സത്യസന്ധതയും ഉറപ്പുവരുത്തുക.
5. നെറ്റ്വേഗം കൈകാര്യം ചെയ്യുന്ന രീതികൾ പരസ്യപ്പെടുത്തുക, കമ്പനികൾ നൽകുന്ന പ്രത്യേക സേവനങ്ങൾ, നേരിട്ടും അല്ലാതെയും ഏർപ്പെട്ടിട്ടുള്ള ഉടമ്പടികൾ എന്നിവ വെളിപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.