കേരളം പറഞ്ഞു; സംസ്ഥാനത്ത് സ്റ്റോപ്പുകൾ കുറച്ചു
text_fieldsതിരുവനന്തപുരം: കൂടുതലെണ്ണം പരിശോധനക്ക് തടസ്സമാണെന്ന സംസ്ഥാനത്തിെൻറ നിലപാടിനെ തുടർന്ന് കേരളത്തിലോടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറച്ചു. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദികൾ (02076, 02075) വര്‍ക്കല, കായംകുളം, ചേര്‍ത്തല, ആലുവ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുവനന്തപുര-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദികൾക്ക് (02082, 02081) തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്േറ്റാപ്പ് ഉണ്ടാകില്ല.
തിരുവനന്തപുരം-ലോകമാന്യതിലക് പ്രതിദിന സ്പെഷൽ (06346), ലോകമാന്യതിലക്-തിരുവനന്തപുരം പ്രതിദിന സ്പെഷൽ (06345) എന്നീ ട്രെയിനുകൾക്ക് വർക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്േറ്റാപ്പുണ്ടാകില്ല.
എല്ലാ സ്റ്റേഷനുകളും സ്റ്റോപ്പുകൾ ഏർപ്പെടുത്തുന്നത് പരിശോധനക്ക് തടസ്സമാകുമെന്നും സ്റ്റോപ്പുകൾ കുറക്കണമെന്നും റെയിൽവേയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാറിനെ മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ സർവിസ് നടത്തരുതെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻമാർഗം വരുന്നവർക്ക് രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുറന്നു
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലേതിന് പുറമെ തൃശൂർ, ആലുവ, എറണാകുളം ടൗൺ, ആലപ്പുഴ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലെ റിസർവേഷൻ കൗണ്ടറുകൾ ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, തൃശൂർ എന്നിവിടങ്ങളിലെ കൗണ്ടറുകൾ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ രണ്ട് ഷിഫ്റ്റുകളിലാണ് പ്രവർത്തിക്കുക.
മറ്റിടങ്ങളിലേത് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഒറ്റ ഷിഫ്റ്റിലും. സ്പെഷൽ ട്രെയിനുകളിലേതടക്കം റിസർവേഷനും ലോക്ഡൗൺ കാലയളവിലെ ടിക്കറ്റുകളുടെ ക്യാൻസലേഷനും കൗണ്ടറുകൾ വഴി ലഭ്യമാകും. 2020 മാർച്ച് 22 മുതൽ 180 ദിവസം വരേക്കുമുള്ള റിസർവേഷനുകൾ റദ്ദാക്കുേമ്പാൾ 100 ശതമാനം തുകയും തിരികെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.