Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തട്ടികൊണ്ടുപോയ പെൺകുഞ്ഞിനായി ട്രെയിൻ ഒാടിയത്​ 200 കിലോമീറ്ററിലധികം
cancel
Homechevron_rightNewschevron_rightIndiachevron_rightതട്ടികൊണ്ടുപോയ...

തട്ടികൊണ്ടുപോയ പെൺകുഞ്ഞിനായി ട്രെയിൻ ഒാടിയത്​ 200 കിലോമീറ്ററിലധികം

text_fields
bookmark_border

ഭോപാൽ: തട്ടി​ക്കൊണ്ടുപോയ പെൺകുഞ്ഞിനായി എക്​സ്​പ്രസ്​ ട്രെയിൻ നിർത്താതെ ഒാടിയത്​ 200 കിലോമീറ്ററിൽ അധികം. ലലിത്​പുർ റെയിൽവേ സ്​റ്റേഷൻ മുതൽ ഭോപാൽ വരെയാണ്​ ​ട്രെയിൻ ഒാടിയത്​. ​ഭോപാൽ റെയിൽവേ സ്​റ്റേഷനിൽ കാത്തുനിന്ന പൊലീസ്​ കുഞ്ഞിനെ കണ്ടെത്തുകയും തട്ടികൊണ്ടുപോയയാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു. എന്നാൽ പെൺകുഞ്ഞിനെ കൊണ്ടുപോയത്​ സ്വന്തം പിതാവ്​ തന്നെയാണെന്ന്​ മനസിലായതോടെ പൊലീസ്​ ഞെട്ടി.

കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കാണ്​ തട്ടികൊണ്ടുപോകലിലും ട്രെയിൻ തടയലിലും കലാശിച്ചത്​. ഭാര്യയും ഭർത്താവും വഴക്കി​ട്ടതോടെ തിങ്കളാഴ്​ച വൈകിട്ട്​ മൂന്നു​മണിയോടെ മൂന്നുവയസായ പെൺകുഞ്ഞിനെയും എടുത്ത്​ പിതാവ്​ വീടുവിട്ടിറങ്ങി. ലലിത്​പുർ റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ദമ്പതികളുടെ വീട്​. കുഞ്ഞിനെ കൊണ്ടുപോയത്​ പിതാവ്​ തന്നെയായിരുന്നുവെന്ന്​ മാതാവിന്​ അറിയാമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

കുഞ്ഞി​െൻറ അമ്മ ലലിത്​പുർ സ്​റ്റേഷനിലെത്തി കുഞ്ഞിനെ തട്ടിയെടുത്തശേഷം പ്രതി ട്രെയിനിൽ കയറി രക്ഷ​പ്പെട്ടതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ്​ ജവാൻമ​ാരോട്​ പരാതി പറയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ കുഞ്ഞിനെയും എടുത്ത്​ രപ്​തി സാഗർ സൂപ്പർഫാസ്​റ്റ്​ ട്രെയിനിൽ കയറുന്നത്​ വ്യക്തമായി.

ഇതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനും തട്ടികൊണ്ടുപോയയാളെ പിടികൂടുന്നതിനും ഭോപാൽ സ്​റ്റേഷനിൽ എത്തുന്നതുവരെ നിർത്തരുതെന്ന്​ കൺട്രോൾ റൂമിൽ വിളിച്ച്​ അറിയിക്കുകയുമായിരുന്നു. ഇതോടെ ട്രെയിൻ മറ്റെവിടെയും നിർത്താതെ 241 കിലോമീറ്റർ അകലെ ഭോപാലിൽ നിർത്തി. ഭോപാലിൽവെച്ച്​ പെൺകുഞ്ഞിനെ രക്ഷപ്പെടുത്തുകയും തട്ടികൊണ്ടുപോയയാളെ കസ്​റ്റഡിയിൽ എടുക്കുകയും ചെയ്​തു. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ പിതാവ്​ ആണെന്ന്​ തെളിയുകയായിരുന്നു. ഇതോടെ പെൺകുഞ്ഞിനെയും പിതാവിനെയും ലലിത്​പുരിൽ തിരികെ എത്തിച്ചു. തുടർന്ന്​ ഭാര്യയെയും ഭർത്താവിനെയും കൗൺസിലിങ്ങിന്​ വിധേയമാക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapTrain
News Summary - Train runs non-stop for 200 kms to rescue kidnapped girl
Next Story