ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് ആദ്യ സ്പെഷൽ ട്രെയിൻ പുറപ്പെട്ടു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തുനിന്ന് കേരളത്തിലേക്കുള്ള ആദ്യ സ്പെഷൽ ട്രെയിൻ പുറപ്പെട്ടു. 1490 യാത്രക്കാരുമായി രാജധാനി എക്സ്പ്രസാണ് സർവിസ് നടത്തുന്നത്. ട്രെയിൻ വെള്ളിയാഴ്ച പുലർച്ച 5.25ന് തിരുവനന്തപുരത്തെത്തും. അതേമസയം, ഉയർന്ന ടിക്കറ്റ് നിരക്കാണ് യാത്രക്കാരിൽനിന്ന് ഈടാക്കിയത്. ഈ ടിക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ തീരുകയും ചെയ്തു.
കർശന പരിശോധനകൾക്കുശേഷമാണ് ട്രെയിനിൽ ആളുകളെ പ്രവേശിപ്പിച്ചത്. അതേസമയം, എ.സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. ഇവരുടെ പരിശോധനക്കായി വലിയ സജ്ജീകരണങ്ങൾ സ്‌റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തിൽ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവർ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറൈൻറനിന് വിധേയമാകണം. പാസെടുത്ത് വരുന്നവരിൽ രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൈൻറനിൽ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ നിർബന്ധമായി സർക്കാർ ക്വാറൈൻറൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
റെയില്‍വെ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളാണ് അനുവദിക്കുക. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറന്‍റീൻ സ്വീകരിക്കുകയും വേണം.
റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.