മോദി ചായ വിറ്റ സ്റ്റേഷൻ നവീകരിക്കാൻ എട്ടു കോടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായ വിറ്റ സ്റ്റേഷൻ നവീകരിക്കാൻ കേന്ദ്രസർക്കാർ എട്ടു കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി മനോജ് സിൻഹയാണ് ഗുജറാത്തിലെ വാഡനഗർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് എട്ട് കോടി രൂപ അനുവദിച്ച വിവരം പുറത്ത് വിട്ടത്. ചെറുപ്പാലത്തു ചായക്കാരാനയിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലാണ് മെഹ്സാന ജില്ലയിലെ ഇൗ സ്റ്റേഷൻ വാർത്തകളിലിടം നേടാൻ കാരണം.
സ്റ്റേഷൻ നവീകരണത്തിനായി എട്ടുകോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹയാണ് അറിയിച്ചത്. പാത ബ്രോഡ്ഗേജ് ആക്കുമെന്നും അഹമ്മദാബാദ് സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞു.
വാഡനഗർ – മൊധേര – പത്താൻ വിനോദസഞ്ചാര ശൃംഖലയുടെ വികസനത്തിെൻറ ഭാഗമായി സ്റ്റേഷെൻറ മുഖം മിനുക്കാൻ ടൂറിസം മന്ത്രാലയമാണു പണം അനുവദിച്ചത്. ഏകദേശം നൂറു കോടി രൂപയുടെ പദ്ധതിയാണിത്. വാഡനഗർ നവീകരണപ്രക്രിയ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന് അഹമ്മദാബാദ് ഡിവിഷനൽ റെയിൽവേ മാനേജർ ദിനേഷ് കുമാർ വെളിപ്പെടുത്തി. മെഹ്സാനയ്ക്കും തരംഗയ്ക്കും ഇടയിലെ 57.4 കിലോമീറ്റർ ദൂരം ബ്രോഡ്ഗേജാക്കാൻ മോദി സർക്കാർ കഴിഞ്ഞ വർഷം 414 കോടി രൂപ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.