അഗ്നിവീറുകളുടെ പരിശീലനം ഡിസംബറിൽ -കരസേന മേധാവി
text_fieldsന്യൂഡൽഹി: ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം ഈ വർഷം ഡിസംബറിൽ തുടങ്ങുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ. സേവനം 2023 പകുതിയോടെ തുടങ്ങും. എ.എൻ.ഐ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ , ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിൽനിന്ന് അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. അഗ്നിപഥ് പദ്ധതി പ്രായപരിധി 23 ആക്കി വ്യാഴാഴ്ച പ്രതിരോധ മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നിരുന്നു. മണിക്കൂറുകൾക്കകമാണ് പലയിടത്തും പ്രതിഷേധങ്ങൾ പടർന്നത്. തെലങ്കാന, ബിഹാർ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ സായുധ സേനയിൽ നിയമനം ആഗ്രഹിക്കുന്നവർ ഇന്ന് പ്രതിഷേധങ്ങൾ നടത്തി.
സേനയുടെ ധാർമികതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് അഗ്നിപഥ് എന്ന ആക്ഷേപം ആദ്യം തന്നെ ഉയർന്നിരുന്നു. വാർഷിക പ്രതിരോധ ബജറ്റിൽ വർധിച്ചുവരുന്ന പെൻഷൻ ചെലവ് കുറച്ച്, ദീർഘകാലമായി മാറ്റിവെച്ച സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.