മുംബൈയിൽ മഴ ശക്തം; ട്രെയിൻ, റോഡ് ഗതാഗതം താളംതെറ്റി
text_fieldsമുംബൈ: മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന മുംബൈ നഗരത്തിൽ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വരുന്ന രണ്ട് മണിക്കൂർ നേരത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ട്രെയിൻ, റോഡ് ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. വസായ് വിഹാർ സബർബൻ ട്രെയിൻ സേവനം തൽകാലത്തേക്ക് നിർത്തിവെച്ചു. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടർന്ന് തടസ്സപ്പെട്ടു. നഗരത്തിെൻറ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ട്രെയിനുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകിയാണ് ഒാടുന്നത്. മുംബൈ, അഹമ്മദാബാദ് ഹൈവേയിലെ പ്രധാന സ്ഥലങ്ങളും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
ഗാന്ധി മാർക്കറ്റ്, സിയോൺ പൻവേൽ ഹൈവേ, ചേമ്പൂർ തെരുവുകളും ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ നിലയിലാണ്. പാൽഘറിലും വസായ്, വിഹാർ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. വീടുകളിലടക്കം വെള്ളം കയറിയത് പ്രദേശവാസികൾ ബുദ്ധിമുട്ടിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.