Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട് ട്രെയിൻ...

തമിഴ്നാട് ട്രെയിൻ അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകളടക്കം വഴിതിരിച്ചുവിടും

text_fields
bookmark_border
Mysuru-Darbhanga Express collides with goods train
cancel

കൊച്ചി: മൈസൂരു-ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളുൾപ്പടെ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 18 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം – പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് (18189) തുടങ്ങിയവ വഴിതിരിച്ചുവിടുന്നവയിൽ ഉൾപ്പെടുന്നുണ്ട്.

ഒക്ടോബർ 10-ന് രാവിലെ 11:35-ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 13351 ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ് നായുഡുപേട്ട, സുലുരുപേട്ട, ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ, ആരക്കോണം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി റെനിഗുണ്ട-മേലപാളയം-കാട്പാടി വഴി തിരിച്ചുവിട്ടു.

ഒക്‌ടോബർ 10-ന് വൈകീട്ട് 4:25-ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട 02122 ജബൽപൂർ-മധുര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ചെന്നൈ എഗ്‌മോറിലും താംബരത്തും സ്റ്റോപ്പുകൾ ഒഴിവാക്കി റെനിഗുണ്ട-മേലപാളയം-ചെങ്കൽപട്ട് വഴി തിരിച്ചുവിട്ടു. ഒക്‌ടോബർ 11ന് രാത്രി 10 മണിക്ക് പുറപ്പെട്ട എം.ജി.ആർ ചെന്നൈ സെൻട്രൽ-തമിഴ്‌നാട് എക്‌സ്പ്രസ് നമ്പർ 12621 ആരക്കോണം-റെനിഗുണ്ട വഴി വിജയവാഡയിലേക്ക് തിരിച്ചുവിട്ടു.

ഒക്‌ടോബർ 11-ന് രാവിലെ 7.15-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട 18190 എറണാകുളം-ടാറ്റാനഗർ എക്‌സ്പ്രസ് മേലപ്പാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു. ഒക്‌ടോബർ 11-ന് ഉച്ചക്ക് 1.35ന് പുറപ്പെട്ട ട്രെയിൻ നമ്പർ 12664 തിരുച്ചിറപ്പള്ളി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് മേൽപാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു.

ഒക്‌ടോബർ 11-ന് രാവിലെ 9.50-ന് രാമനാഥപുരത്ത് നിന്ന് പുറപ്പെട്ട 07496 രാമനാഥപുരം എക്‌സ്‌പ്രസ് സ്‌പെഷ്യൽ ആരക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു. 11-ന് രാവിലെ 11:50-ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട 06063 കോയമ്പത്തൂർ-ധൻബാദ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ മേലപ്പാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു.

അപകടത്തിന് പിന്നാലെ ആളുകൾക്ക് ബന്ധപ്പെടാനായി ദക്ഷിണ റെയിൽവേ എമർജൻസി ഹൈൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 044-25354151, 044-24354995 എന്നീ നമ്പറുകളാണ് നൽകിയിരിക്കുന്നത്. സമീപ റെയിൽവേ ഡിവിഷനുകളായ ആന്ധ്രപ്രദേശിലെ ഗുഡുർ-08624 250795, ഓംഗോല-08624 250795, വിജയവാഡ-0866 2571244, നെല്ലൂർ-0861 2345863 എന്നിവിടങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysuruDarbhangatrains divertedTrain collides
News Summary - Trains diverted-Mysuru-Darbhanga Express collides with goods train
Next Story