Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകൾ റദ്ദാക്കി
cancel

പാലക്കാട്: മേയ് 26ന് വൈകീട്ട് 4.45ന് ഇന്ദോറിൽനിന്ന് പുറപ്പെടുന്ന നമ്പർ 22645 ഇന്ദോർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും മേയ് 24ന് വൈകീട്ട് 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 22646 തിരുവനന്തപുരം-ഇന്ദോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും പൂർണമായി റദ്ദാക്കി.

മേയ് 28ന് വൈകീട്ട് 7.40ന് കോർബയിൽനിന്ന് പുറപ്പെടുന്ന നമ്പർ 22647 കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസും മേയ് 26ന് വൈകീട്ട് 6.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 22648 തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസും പൂർണമായി റദ്ദാക്കി. ഗോരഖ്പുരിൽനിന്ന് രാവിലെ 6.40ന് പുറപ്പെടുന്ന നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 22, 23, 25 തീയതികളിലും രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 25, 27, 28 തീയതികളിലും പൂർണമായി റദ്ദാക്കി.

മേയ് 26ന് രാവിലെ 7.15ന് കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നമ്പർ 06509 ബംഗളൂരു-ധനാപുർ ഹംസഫർ എക്സ്പ്രസും റദ്ദാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train cancellation
News Summary - Trains from Thiruvananthapuram cancelled
Next Story