കെ.എസ്.എഫ്.ഇയിലെ ഇടപാടുകൾ സുതാര്യം; വിജിലൻസിനെതിരെ ഐസക്
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് നടപടിയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. കെ.എസ്.എഫ്.ഇയിലെ ഇടപാടുകൾ സുതാര്യമാണ്. കെ.എസ്.എഫ്.ഇയിലെ പണം ട്രഷറിയിൽ അടക്കേണ്ടതില്ല. കെ.എസ്.എഫ്.ഇ വാണിജ്യ സ്ഥാപനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ മസാല ബോണ്ടിന് ആർ.ബി.ഐ അനുമതി ലഭിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് എന്തും പറയാവുന്ന സ്ഥിതിയാണുള്ളതെന്നും ഐസക് പറഞ്ഞു.
കെ.എസ്.എഫ്.ഇയിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് 40ഓളം ശാഖകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഓപറേഷൻ ബചത് എന്ന പേരിലായിരുന്നു മിന്നൽ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.