സ്ഥലംമാറ്റം: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വി.കെ. തഹിൽരമണി രാജിവെച്ചു
text_fieldsചെന്നൈ: സ്ഥലംമാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി കൊളീജ ിയം തള്ളിയ പശ്ചാത്തലത്തിൽ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണി രാജിവെച്ചു. ഇവരെ മേഘാലയ ഹൈകോട തിയിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് അയച്ചത്. പകർപ്പ് സ ുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയം തലവനുമായ രഞ്ജൻ ഗൊഗോയിക്കും അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാജിവി വരം സംബന്ധിച്ച് മദ്രാസ് ഹൈകോടതിയിലെ സഹജഡ്ജിമാർക്ക് സൂചന നൽകിയിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് അ ഭ്യർഥിച്ച് മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകരും സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു.
രാജ്യത്തെ ഹൈകോടതികളിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് തഹിൽ രമണിയെ ചെറിയ ഹൈകോടതിയായ മേഘാലയയിലേക്ക് മാറ്റിയത് ചർച്ചയായിരുന്നു. ജഡ്ജിമാരുടെ എണ്ണത്തിൽ രാജ്യത്തെ ഹൈകോടതികളിൽ നാലാംസ്ഥാനമാണ് മദ്രാസ് ഹൈകോടതിക്കുള്ളത്. ഒന്നര നൂറ്റാണ്ട് പിന്നിട്ട ഏറ്റവും പഴയ ഹൈകോടതികളിലൊന്നായ ഇവിടെ 75 ജഡ്ജിമാരെ വെര നിയമിക്കാം. നിലവിൽ 57 ജഡ്ജിമാരുണ്ട്. എന്നാൽ, ചീഫ് ജസ്റ്റിസടക്കം മൂന്ന് ജഡ്ജിമാർ മാത്രമാണ് മേഘാലയ ഹൈകോടതിയിലുള്ളത്.
ആഗസ്റ്റ് 28നാണ് മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈകോടതിയിലേക്കും ജസ്റ്റിസ് തഹിൽരമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റി കൊളീജിയം ഉത്തരവിട്ടത്. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. മേഘാലയയിലേക്ക് പോകുന്നതിന് തനിക്ക് പ്രയാസമുണ്ടെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ രണ്ടിനാണ് ജസ്റ്റിസ് തഹിൽരമണി കൊളീജിയത്തിന് അപേക്ഷ നൽകിയത്. എന്നാൽ സെപ്റ്റംബർ മൂന്നിന് ചേർന്ന കൊളീജിയം അപേക്ഷ നിരാകരിച്ചു.
2001 ജൂൺ 26ന് 43ാം വയസ്സിലാണ് ജസ്റ്റിസ് തഹിൽരമണി ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതയായത്. പിന്നീട് രണ്ടുതവണ ആക്റ്റിങ് ചീഫ് ജസ്റ്റിസായി. 2018 ആഗസ്റ്റ് 12ന് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2020 ഒക്ടോബർ രണ്ടുവരെ സർവിസ് കാലാവധിയുണ്ട്. സുപ്രീംകോടതി ജഡ്ജി പദവിക്കും സാധ്യത നിലനിൽക്കേയാണ് രാജി. ഇവരുടെ രാജി അംഗീകരിക്കുന്നപക്ഷം രാജ്യത്തെ ഹൈകോടതി വനിത ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നായി കുറയും. ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ മാത്രമാകും അവശേഷിക്കുന്ന വനിത ചീഫ് ജസ്റ്റിസ്.
ജസ്റ്റിസ് തഹിൽരമണി മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരിെക്കയാണ് ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിെൻറ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവിച്ചത്. ഈ കേസിലെ അഞ്ച് പൊലീസ് ഒാഫിസർമാരും രണ്ട് ഡോക്ടർമാരും ഉൾപ്പെട്ട പ്രതികളെ വെറുതെവിട്ട കീഴ്കോടതി നടപടി റദ്ദാക്കി ശിക്ഷവിധിക്കുകയും ചെയ്തു.
ജസ്റ്റിസ് തഹിൽ രമണിയുടെ സ്ഥലംമാറ്റം: അഭിഭാഷകർ പ്രക്ഷോഭത്തിൽ
ചെന്നൈ: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വി.കെ. തഹിൽരമണിയുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്. ഇതിെൻറ ഭാഗമായി സെപ്റ്റംബർ ഒമ്പതിന് ഉച്ചക്ക് കോടതിവളപ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ചീഫ് ജസ്റ്റിസ് തഹിൽരമണിയെ പദവിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ഭാവിപരിപാടികൾ ആലോചിക്കുന്നതിന് തിങ്കളാഴ്ച മദ്രാസ് ഹൈകോടതി അഭിഭാഷക സംഘം ജനറൽബോഡി യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. അതിനിടെ ഒരു വിഭാഗം അഭിഭാഷകർ ചീഫ് ജസ്റ്റിസിെൻറ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.