ലൈംഗിക ബന്ധത്തിന് ശേഷം പണത്തെച്ചൊല്ലി തർക്കം; യുവാവിനെ കൊന്ന ട്രാൻസ്ജെൻഡർ അറസ്റ്റിൽ
text_fieldsചെന്നൈ: യുവാവിനെ കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ കെ.കെ. നഗറിൽ സെപ്റ്റംബർ ഏഴിനാണ് സംഭവം. മണ്ണച്ചനല്ലൂർ പൂനം പാളയം സ്വദേശി കെ. ഭാസ്‌കറിനെ (28) മണ്ണാർപുരം സ്വദേശിനി വൈഷ്ണവിയാണ് (35) കൊലപ്പെടുത്തിയത്.
മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിൽ കെ.കെ നഗറിനടുത്തുള്ള കൃഷ്ണമൂർത്തി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ബംഗളൂരുവിൽ താമസിക്കുന്ന വൈഷ്ണവി, രോഗിയായ അമ്മയെ കാണാൻ ഈ മാസം ആദ്യമാണ് തിരുച്ചിറപ്പള്ളിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ വൈഷ്ണവി ഹൈവേയിൽ ഉപഭോക്താക്കളെ തിരയാൻ തീരുമാനിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാസ്‌കർ ഇവർക്കൊപ്പം പോകുകയും പിന്നീട് പണത്തെ ചൊല്ലി തർക്കം ഉണ്ടാവുകയുമായിരുന്നു. മരക്കഷ്ണം കൊണ്ട് തലക്ക് അടിച്ചായിരുന്നു കൊലപാതകം.
ഭാസ്‌കർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃത്യം ചെയ്ത ശേഷം യുവതി ബംഗളൂരുവിലേക്ക് മടങ്ങി. പിന്നീട് തിരുച്ചിറപ്പള്ളിയിൽ തിരിച്ചെത്തിയപ്പോൾ യുവതിയെ പിടികൂടി. സംഭവദിവസം രാത്രി 11.30ന് ശേഷം മറ്റ് ട്രാൻസ്‌ജെൻഡറുകൾ നഗരത്തിൽനിന്ന് പോയ ശേഷം പ്രദേശത്ത് കറങ്ങി നടന്നിരുന്നത് വൈഷ്ണവിയായിരുന്നു. ഇത് പ്രധാന തെളിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.