ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ടോയ് ലെറ്റ് അനുവദിച്ച് ഡൽഹി മെട്രോ
text_fieldsന്യൂഡൽഹി: ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ടോയ് ലെറ്റ് അനുവദിച്ച് ഡൽഹി മെട്രോ. മെട്രോ സ്റ്റേഷനുകളിലാണ് പ്രത്യേക ടോയ് ലെററ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പുറമെ ഇതുവരെ അംഗപരിമിതർക്ക് മാത്രമായിരുന്നു ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്.
ലിംഗസമത്വം ഉറപ്പുവരുത്താനാണ് ഡൽഹി മെട്രോയുടെ ഈ നടപടിയെന്ന് ഡൽഹി മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 347 ടോയ് ലെറ്റുകളാണ് ട്രൻസ്ജെൻഡർ വിഭഗത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മറ്റ് യാത്രാക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ടോയ് ലറ്റുകൾക്ക് പുറമെയാണിത്.
ഈ സംവിധാനത്തെക്കുറിച്ചുള്ള സൂചന നൽകുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കോ പുരുഷന്മാർക്കോ ഉള്ള ടോയ് ലെറ്റുകൾ അവരവരുടെ ജെൻഡർ അനുസരിച്ച് ട്രൻസ്ജെൻഡറുകൾക്ക് ഉപയോഗിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡൽഹി മെട്രോ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.