Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രാവൽസുകാർ തമ്മിലെ...

ട്രാവൽസുകാർ തമ്മിലെ തർക്കം; 25 ഡോക്​ടർമാർ ചൈനയിൽ കുടുങ്ങി

text_fields
bookmark_border
ട്രാവൽസുകാർ തമ്മിലെ തർക്കം; 25 ഡോക്​ടർമാർ ചൈനയിൽ കുടുങ്ങി
cancel

മുംബൈ: ട്രാവൽസുകാർ തമ്മിലെ പണമിടപാട്​ തർക്കത്തെ തുടർന്ന്​ വിനോദയാത്രക്ക്​ പോയ 25 ഡോക്​ടർമാരും കുടുംബവും ചൈനയിൽ കുടുങ്ങി. നഗരത്തിലെ മലാഡ്​ മെഡിക്കൽ അസോസിയേഷൻ (എം.എം.എ) അംഗങ്ങളായ ഡോക്​ടർമാരാണ്​ കുടുങ്ങിയത്​. വിസ നടപടികൾ, യാ​ത്ര, താമസം, ഭക്ഷണം എന്നിവക്കായി ഒരാൾക്ക്​​ 92,500 രൂപ നിരക്കിൽ ബോരിവലിയിലെ ഒപെക്​സ്​ ഹോളിഡെയിസിന്​ എം.എം.എ പണം നൽകിയിരുന്നു. എന്നാൽ, തുകയുടെ 30 ശതമാനം മാത്രമാണ്​ ചൈനയിലെ കാര്യങ്ങൾ ഏറ്റെടുത്ത അവിടുത്തെ ഫ്രീഡം ട്രാവൽസിന്​ ഒപെക്​സ്​ ഹോളിഡെയിസ്​ നൽകിയത്​. മുഴുവൻ തുകയും അടക്കാത്തതിനെ തുടർന്ന്​ ചൈനയിലെ ട്രാവൽസ്​ ഉടക്കി. താമസിച്ച ഹോട്ടലുകളിൽ നിന്ന്​ ഡോക്​ടർമാരെയും കുടുംബത്തെയും പുറത്താക്കി. 

മടക്കയാത്ര നടക്കണമെങ്കിൽ അവിടുത്തെ ട്രാവൽസ്​ വിചാരിക്കണം. എന്നാൽ, മുഴുവൻ പണവും ലഭിക്കാതെ മടക്കി അയക്കില്ലെന്നാണ്​ ഫ്രീഡം ട്രാവൽസ്​ വ്യക്​തമാക്കിയത്​. മുംബൈയിലെ ഒപെക്​സ്​ ഹോളിഡെയിസിന്​ എതിരെ എം.എം.എ പൊലിസിൽ പരാതി നൽകുകയും ഇടപെടൽ ആവശ്യപ്പെട്ട്​ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്​ അപേക്ഷ നൽകുകയും ചെയ്​തു. ​ട്രാവൽസ്​ ഉടമ ഒളിവിലാണെന്നാണ്​ പൊലിസ്​ വൃത്തങ്ങൾ പറയുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinatravelsirresponsible
News Summary - travels irresponsible
Next Story