നിധിതേടി കുഴിയെടുത്തു; വിഷവായു ശ്വസിച്ച് രണ്ടു മരണം
text_fieldsചെന്നൈ: മലയാളി മന്ത്രവാദിയുടെ പ്രവചനം വിശ്വസിച്ച് നിധിക്കായി 50 അടി ആഴത്തിൽ കുഴി നിർമിക്കുന്നതിനിടെ വിഷവായു ശ്വസിച്ച് രണ്ടുതൊഴിലാളികൾ മരിച്ചു. ആഴ്വാർ തിരുനഗരി രഘുപതി(47), സാത്താങ്കുളം പന്നംപാറ നിർമൽ ഗണപതി(17) എന്നിവരാണ് മരിച്ചത്. തൂത്തുക്കുടി നാസറേത്ത് തിരുവള്ളൂർ കോളനിയിലെ മുത്തയ്യയുടെ കുടുംബേത്താടാണ് വീട്ടുവളപ്പിൽ നിധിയുണ്ടെന്ന് മലയാളി ജോത്സ്യൻ വിശ്വസിപ്പിച്ചത്. മുത്തയ്യയും മക്കളും ആറു മാസമായി തൊഴിലാളികളുടെ സഹായേത്താടെ കുഴിയെടുക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കുഴിയിൽ നിറഞ്ഞ മഴവെള്ളം മോേട്ടാർപമ്പ് ഉപയോഗിച്ച് വറ്റിച്ചതിനുശേഷം ഇറങ്ങിയപ്പോഴാണ് വിഷവായു ശ്വസിച്ച് തൊഴിലാളികൾ മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ മുത്തയ്യയുടെ മക്കളായ ശിവമാലൈ(40), ശിവവേലൻ(37) എന്നിവരെ അത്യാസന്നനിലയിൽ പാളയംകോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിശമന വിഭാഗവും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.
മരിച്ച നിർമൽ ഗണപതി ചെന്നൈ ഫിഷറീസ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മുത്തയ്യ ലേത് വർക്ക്േഷാപ്പിലെ കാവൽക്കാരനായി ജോലി ചെയ്യുന്നു. മന്ത്രവാദിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.