ഗുജറാത്തിലെ കച്ചിൽ ഭൂചലനം; ആളപായമില്ല
text_fieldsഅഹമ്മദാബാദ്: ഞായറാഴ്ച രാവിലെ ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 10.06 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രഭവകേന്ദ്രം ഭചൗവിൽ നിന്ന് 18 കിലോമീറ്റർ വടക്ക്-വടക്ക് കിഴക്കാണെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഐ.എസ്.ആർ അറിയിച്ചു. ജില്ലയിൽ ഈ മാസം മൂന്നിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഭൂകമ്പ പ്രവർത്തനമാണിത്. ഡിസംബർ 23 ന് കച്ചിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡിസംബർ ഏഴിന് 3.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
കഴിഞ്ഞ മാസം നവംബർ 18ന് കച്ചിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. നവംബർ 15നും വടക്കൻ ഗുജറാത്തിലെ പടാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി. ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ് ഗുജറാത്ത്. ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ ഒമ്പത് വലിയ ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടായി.
2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇന്ത്യയിൽ ഉണ്ടായ മൂന്നാമത്തെ വലിയതും വിനാശകരവുമായ രണ്ടാമത്തെ ഭൂകമ്പമായിരുന്നുവെന്ന് ജി.എസ്.ഡി.എം.എ പറയുന്നു. 13,800ത്തോളം പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിൽ ജില്ലയിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ഏതാണ്ട് പൂർണമായും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.