അഗ്നി–2 മിസൈൽ പരീക്ഷണം പരാജയം
text_fieldsഭുവനേശ്വർ: ഇന്ത്യയുടെ ആണവശേഷിയുള്ള ഭൂതല–ഭൂതല അഗ്നി–2 മിസൈൽ പരീക്ഷണം പരാജയപ്പെട്ടു. ഒഡിഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലുള്ള ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്ന് വ്യാഴാഴ്ചയാണ് മിസൈൽ പരീക്ഷിച്ചത്. 2,000 കി.മീ അകലെയുള്ള ലക്ഷ്യത്തിൽ എത്താവുന്ന അഗ്നി–2 മിസൈൽ സ്ട്രാറ്റജിക് േഫാഴ്സസ് കമാൻഡിെൻറ (എസ്.എഫ്.സി) പരിശീലന അഭ്യാസത്തിെൻറ ഭാഗമായാണ് പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) പിന്തുണയോടെയായിരുന്നു ഇത്. 2014 നവംബർ ഒമ്പതിന് ഇതേ വിക്ഷേപണ കേന്ദ്രത്തിൽവെച്ചുതന്നെയായിരുന്നു അഗ്നി–2 മിസൈൽ അവസാനമായി പരീക്ഷിച്ചത്. അത് വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.