ദലിത്, ന്യൂനപക്ഷ തടവുകാരുടെ എണ്ണം കൂടുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് ജയിലിൽ കഴിയുന്ന പട്ടികജാതി, വർഗക്കാരുടെ എണ്ണത്തിൽ ജനസംഖ്യ ാനുപാതികമായി വൻ വർധന. മൊത്തം ജനസംഖ്യയുടെ 24 ശതമാനം വരുന്ന ഇൗ വിഭാഗത്തിൽപ്പെട്ട വരുടെ ജയിലിലെ പ്രാതിനിധ്യം 34 ശതമാനമാണ്. നാഷനൽ സെൻറർ ഫോർ ദലിത് ഹ്യൂമൻ റൈറ്റ്സ്, ന ാഷനൽ ദലിത് മൂവ്മെൻറ് ഫോർ ജസ്റ്റിസ് എന്നീ സംഘടനകൾ നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ ഉദ്ധരിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണത്തിൽ ദലിതരും മുസ്ലിം സമുദായത്തിലുള്ളവരുമാണ് കൂടുതൽ. 2015ലെ എൻ.സി.ആർ.ബി കണക്കുപ്രകാരം വിചാരണ തടവുകാരായി കഴിയുന്നവരിൽ 55 ശതമാനവും ഇൗ വിഭാഗത്തിൽപ്പെട്ടവരാണ്. 2011ലെ സെൻസസ് പ്രകാരം രണ്ടു വിഭാഗങ്ങളും രാജ്യത്തെ ജനസംഖ്യയുടെ 39 ശതമാനമാണ്. ദലിതർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിൽ ഇളവുവരുത്തിയ സുപ്രീംകോടതി ഉത്തരവിെൻറ ദുരുപയോഗമാണ് ദലിത് തടവുകാരുടെ വർധനക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അസം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ദലിതർ തടവുകാരായുള്ളത്. ഇവിടെ ജനസംഖ്യയുടെ 21 ശതമാനമാണ് ദലിതരെങ്കിലും ജയിലിൽ കഴിയുന്നവരിൽ 38 ശതമാനം അവരാണ്. ദലിതരും ആദിവാസികളും പൊലീസ് അന്വേഷണത്തിെൻറ ഇരകളായി മാറുന്നതിെൻറ വ്യക്തമായ ഉദാഹരണമാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതു മൂലമാണ് നിരവധി പേർ ജയിലിൽ തന്നെ കഴിയുന്നത്. 2016ൽ വധശിക്ഷക്ക് വിധിച്ച 279 തടവുകാരിൽ 127 പേർ (34 ശതമാനം) പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. 20 ശതമാനം പേർ മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ്. ഗുജറാത്തിൽ വധശിക്ഷ കാത്ത് കഴിയുന്ന 19 തടവുകാരിൽ 15 പേർ മുസ്ലിംകളാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.