വിവാഹേതര ബന്ധം: ഗ്രോത്രവർഗ യുവതിയെ നഗ്നയായി നടത്തിച്ചു; ആറുപേർ പിടിയിൽ
text_fieldsകൊൽക്കത്ത:വടക്കൻ പശ്ചിമ ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച് ഗോത്രവർഗക്കാരിയായ യുവതയിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് നഗ്നയായി നടത്തിച്ച കേസിൽ ആറുപേർ പിടിയിലായി. അലിപുർദുവർ ജില്ലയിലെ കുമാർഗ്രാം പൊലീസ് സർക്കിളിൽ ഈമാസം ഒമ്പതിനാണ് സംഭവം നടന്നത്. പക്ഷേ, ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് സംഭവം പുറംലോകമുറിയുന്നത്. തുടർന്ന് പൊലീസ് മൂന്നുപേരെ ഞായറാഴ്ചയും മൂന്നുപേരെ തിങ്കളാഴ്ചയും പിടികൂടുകയായിരുന്നു. അഞ്ചുപേർ ഒളിവിലാണ്.
ആറുമാസം മുമ്പ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇവർ ഭർതൃഗൃഹത്തിൽ തിരിച്ചെത്തി. എന്നാൽ, അന്ന് രാത്രി ഇവരുടെ അതേ ഗോത്രത്തിൽപ്പെട്ട യുവാക്കൾ വീട് ആക്രമിക്കുകയും ഇവരെ മർദിച്ച് പുറത്തിറക്കിയ ശേഷം നഗ്നയായി ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും യുവാക്കൾ പകർത്തി. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം യുവതി അസമിലെ ജന്മനാട്ടിലേക്ക് പോയി. മറ്റാരും പൊലീസിൽ പരാതി നൽകിയുമില്ല. ഞായറാഴ്ച സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഭർത്താവിനെയും കൂട്ടി അസമിലെ ജന്മനാട്ടിലേക്ക് പോയ പൊലീസ് യുവതിയുമായി തിരിച്ചെത്തുകയായിരുന്നു. ഇവർ മൊഴി നൽകിയതനുസരിച്ചാണ് 11 പേർക്കെതിരെ വധശ്രമമടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.