ട്രൈബ്യൂണൽ നിയമനം; അധികാരം കേന്ദ്രത്തിനുതന്നെ ചട്ടങ്ങൾ സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: രാജ്യത്തെ ട്രൈബ്യൂണലുകളുടെ നിയമന, വേതന വ്യവസ്ഥകൾ തീരുമാനിക്കാൻ കേന്ദ് ര സർക്കാറിനെ അധികാരപ്പെടുത്തുന്ന 2017ലെ ധനനിയമത്തിലെ 184ാം വകുപ്പ് സുപ്രീംകോടതി ശര ിവെച്ചു. അതേസമയം, ഇൗ വകുപ്പ് പ്രകാരം കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. പുതിയ ചട്ടങ്ങളുണ്ടാക്കാൻ സർക്കാറിനോട് കോടതി നിർദേശിച്ചു. പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നതുവരെ ഭേദഗതിക്ക് മുമ്പുള്ള നിയമം അടിസ്ഥാനമാക്കി ട്രൈബ്യൂണൽ നിയമനം നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടന്ന് ധനനിയമം മോദി സർക്കാർ പണബില്ലായി ലോക്സഭയിൽ പാസാക്കിയത് നിയമപരമാണോ എന്ന കാര്യം കൂടുതൽ വിപുലമായ ബെഞ്ച് പരിശോധിക്കും. ട്രൈബ്യൂണലുകളുടെ നീതിന്യായ പ്രത്യാഘാത വിലയിരുത്തൽ അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തനിക്കും ജസ്റ്റിസുമാരായ എൻ.വി. രമണക്കും സഞ്ജീവ് ഖന്നക്കും വേണ്ടി എഴുതിയ വിധിയിൽ നിർദേശിച്ചു. ധനനിയമത്തിെൻറ വ്യവസ്ഥകൾ പുനഃപരിശോധിക്കണം.
ആവശ്യമെങ്കിൽ നിയമകമീഷനുമായി കൂടിയാലോചിക്കാം. ട്രൈബ്യൂണൽ നിയമനരീതി നീതിന്യായ സംവിധാനത്തിെൻറ സ്വാതന്ത്ര്യത്തിൽ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് മൂന്ന് ജഡ്ജിമാേരാട് യോജിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രത്യേകം എഴുതിയ വിധിയിൽ അഭിപ്രായപ്പെട്ടു. ദേശീയ ട്രൈബ്യൂണൽ കമീഷൻ വേണമെന്ന ചന്ദ്രകുമാർ കേസിലെ നിർദേശം കേന്ദ്ര സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടിെല്ലന്നും അദ്ദേഹം ഒാർമിപ്പിച്ചു.
സർക്കാർ 2017ൽ കൊണ്ടുവന്ന ധനനിയമത്തിനെതിരെ റവന്യൂ ബാർ അസോസിയേഷനാണ് ഹരജി നൽകിയത്. ഇത് പണബിൽ ആണെന്ന ലോക്സഭ സ്പീക്കറുടെ റൂളിങ് കോടതി പുനഃപരിശോധിക്കാൻ പാടില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.