ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തി ബംഗളുരുവിലെ ഈദ്ഗാഹ് മൈതാനം
text_fieldsബെംഗളൂരു: 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബംഗളുരുവിലെ വിവാദ ഈദ്ഗാഹ് മൈതാനത്തിൽ തിങ്കളാഴ്ച രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കത്തിലായിരുന്നു.
ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്നാണ് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ സമീർ അഹമ്മദ് ഖാൻ, ലോക്സഭാ അംഗം പി.സി മോഹൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്. ചമരാജ്പേട്ട് സർക്കാർ സ്കൂളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ, ലഘു നാടകങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. കനത്ത സുരക്ഷയോടെയാണ് പതാക ഉയർത്തൽ പരിപാടികൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.