ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ തൃണമൂൽ; ‘പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാൻ കോടികൾ ചെലവിടുന്നവർ റെയിൽ സുരക്ഷക്ക് ഒന്നും ചെയ്യുന്നില്ല’
text_fieldsകൊൽക്കത്ത: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് ബാനർജി ഫേസ്ബുക്കിൽ കുറിച്ചു.
ട്രെയിൻ അപകടങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ട്രെയിനുകളിൽ സജ്ജീകരിക്കുന്നത് പകരം പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനുള്ള സോഫ്റ്റ് വെയറുകൾക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ചെലവാക്കുന്നത്. പുതിയതായി പണിക്കഴിപ്പിച്ച റെയിൽവേ സ്റ്റേഷനുകൾകളെ കുറിച്ചും വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചും പുകഴ്ത്തി രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്. നോട്ട് വിരോധനം, ജി.എസ്.ടി, ലോക്ഡൗൺ, കർഷക നിയമങ്ങൾ, റെയിൽവേ സുരക്ഷാ മുൻകരുതലുകൾ ക്രമീകരിക്കാതിരിക്കുക തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളിൽ ബുദ്ധിമുട്ടുന്നത് പാവപ്പെട്ടവരാണെന്നും അഭിഷേക് ബാനർജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.