പാർട്ടി വിരുദ്ധ പ്രവർത്തനം; എം.എൽ.എയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി
text_fieldsെകാൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ബംഗാളിൽ തൃണമൂൽ എം.എൽ.എയെ പുറത്താക്കി. ബല്ലി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ ബൈശാലി ദാൽമിയ എം.എൽ.എയെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടി പുറത്താക്കിയത്.
തൃണമൂൽ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതായാണ് എം.എൽ.എക്കെതിരായ ആരോപണം. സത്യസന്ധരും ആത്മാർത്ഥതയുള്ളവർക്കും പാർട്ടിയിൽ സ്ഥാനമില്ലെന്നായിരുന്നു ബൈശാലിയുടെ പ്രസ്താവന. തുടർന്ന് തൃണമൂൽ അച്ചടക്ക സമിതി ചേരുകയും എം.എൽ.എയെ പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മുതിർന്ന തൃണമൂൽ നേതാവ് രജീബ് ബാനർജി മന്ത്രിസഭയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകമാണ് ബൈശാലിയെ പുറത്താക്കിയത്. രജീബ് ബാനർജിയുടെ രാജിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ബൈശാലി ആരോപണം ഉന്നയിച്ചിരുന്നു.
ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയയായി തൃണമൂലിൽനിന്ന് കൊഴിഞ്ഞുപോയ നേതാക്കളുടെ എണ്ണം ഉയർന്നു. തൃണമൂൽ വിട്ടവരെല്ലാം ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇത് മമതക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.