'പാർലമെന്‍റിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചു, സമയം അവസാനിക്കും മുമ്പേ മൈക്ക് ഓഫാക്കി'; ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: പാർലമെന്‍റിന്‍റെ 75വർഷത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ തന്‍റെ പ്രസംഗം പൂർത്തിയാക്കാൻ അനുമതി നൽകിയില്ലെന്നും പ്രസംഗത്തിനിടെ മൈക്ക് ഓഫാക്കിയെന്നും ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാൻ. 75 വർഷം നീണ്ട പാർലമെന്‍റിന്‍റെ യാത്ര, അനുഭവങ്ങൾ. ഓർമകൾ തുടങ്ങിയവയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓഫാക്കിയത് എന്നാണ് ആരോപണം.
പഴയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്ന് സംഭവിച്ചത് ദു:ഖകരമാണ്. പ്രതിപക്ഷത്ത് നിന്നും അവസാനമായി സംസാരിക്കേണ്ടിയിരുന്നയാൾ ഞാനായിരുന്നു. 18മിനിറ്റ് സമയമാണ് എന്‍റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന് അനുവദിച്ചിരുന്നത്.എന്നാൽ പത്ത് മിനിറ്റ് മാത്രമാണ് എനിക്ക് സംസാരിക്കാനായി ലഭിച്ചത്. എന്നാൽ എന്‍റെ പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. പിന്നാലെ യോഗം പിരിച്ചുവിട്ടു.
എനിക്കിഷ്ടമുള്ളത് കഴിക്കാൻ സ്വാതന്ത്ര്യം തരുന്ന ഇന്ത്യയെ എനിക്ക് തിരികെ നൽകണം. പാർലമെന്‍റിൽ സംസാരിക്കാൻ അവകാശം തരുന്ന, എനിക്കിഷ്ടമുള്ളവരെ ഇഷ്ടപെടാൻ സാധിക്കുന്ന, നാനാത്വത്തിൽഏകത്വം എന്ന ആശയത്തെ വെറും പാഴ്വാക്കല്ലാതെ, വിശ്വാസമായി കണക്കാക്കുന്ന ഇന്ത്യയെ എനിക്ക് തിരികെ നൽകൂ " അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.