ഇന്ധനവില; തൃണമൂൽ എം.പിമാർ പാർലമെൻറിൽ എത്തിയത് സൈക്കിളിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന, പാചകവാതക വിലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആരംഭിച്ച വർഷകാല പാർലമെൻറ് സമ്മേളനത്തിലേക്ക് തൃണമൂൽ കോൺഗ്രസ് എം.പിമാർ എത്തിയത് സൈക്കിളിൽ. രാജ്യസഭ എം.പി ഡെറിക് ഒബ്രയാെൻറ നേതൃത്വത്തിൽ ആറ് എം.പിമാരാണ് സൈക്കിളിൽ പ്രതിഷേധവുമായി വന്നത്. വിലവർധന അവസാനിപ്പിക്കണമെന്ന് എഴുതിയ പ്ലക്കാഡുമായി എത്തിയ എം.പിമാർ പാർലമെൻറ് മന്തിരത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. സഭക്കുള്ളിലും എം.പിമാർ പ്രതിഷേധിച്ചു. മഴയെ തുടർന്ന് പാർലമെൻറിന് പുറത്ത് വിജയ് ചൗക്കിൽ പ്രതിഷേധിക്കാനുള്ള തീരുമാനം എം.പിമാർ ഉപേക്ഷിച്ചു.
രാജ്യത്ത് 2021 ജനുവരി ഒന്നുമുതൽ ജൂലൈ ഒമ്പതു വരെ പെട്രോളിെൻറ വില വർധിപ്പിച്ചത് 63 തവണയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പാർലമെന്റിൽ അറിയിച്ചു . ഡീസലിെൻറ വില 61 തവണയും ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിെൻറ വില അഞ്ചു പ്രാവശ്യവും വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലയളവിൽ നാലു പ്രാവശ്യം മാത്രമാണ് പെട്രോൾ ഡീസൽ വില കുറച്ചതെന്നും മന്ത്രി ഉത്തരം നൽകി. ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 40 രൂപ 94 പൈസയാണ്. അതിന്മേൽ കേന്ദ്രസർക്കാർ 32 .90 രൂപ എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സർക്കാർ 23.35 രൂപ വാറ്റും ഈടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.