'ബി.ജെ.പിയിൽ നിന്ന് സ്വയം രക്ഷെപ്പടുക'; ഡിജിറ്റൽ കാമ്പയിനുമായി തൃണമൂൽ
text_fieldsകൊൽക്കത്ത: 2021ൽ പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് പ്രത്യേക ഡിജിറ്റൽ കാമ്പയിൻ ആരംഭിച്ചു. 'ബി.ജെ.പിയിൽ നിന്ന് സ്വയം രക്ഷപ്രാപിച്ചതായി അടയാളപ്പെടുത്തുക'എന്നാണ് കാമ്പയിൻ തലക്കെട്ട്. ബി.ജെ.പിയുടെ തെറ്റുകളിൽ നിന്ന് സ്വയം രക്ഷപ്പെടുക എന്നാണ് കാമ്പയിൻകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനകം 2,89,784 ആളുകൾ കാമ്പയിൻ സൈറ്റിൽ ലോഗിൻ ചെയ്‌ത് ബി.ജെ.പിയിൽ നിന്ന് സ്വയം സുരക്ഷിതരെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിേൻറയും അദ്ദേഹത്തിെൻറ ഐ-പാക്ക് ടീമിെൻറയും ആശയമാണ് ടിഎംസി ഡിജിറ്റൽ കാമ്പയിൻ. കാമ്പയിനിൽ പങ്കെടുക്കാൻ ആളുകൾ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് പുതിയ വെബ്‌സൈറ്റായ savebengalfrombjp.com തുറന്നിട്ടുണ്ട്. 'നിങ്ങൾ ആളുകൾക്കിടയിലെ വിഭജന രാഷ്ട്രീയത്തിന് എതിരാണോ, നിങ്ങൾ വിദ്വേഷത്തിനെതിരാണോ' തുടങ്ങിയ സന്ദേശങ്ങളാണ് സൈറ്റിൽ നൽകിയിരിക്കുന്നത്. 'സ്വേച്ഛാധിപത്യത്തിനെതിരെ നിങ്ങൾ സംസാരിക്കുമോ, നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെ നിങ്ങൾ സംസാരിക്കുമോ' തുടങ്ങിയ ചോദ്യങ്ങൾക്കും ബി.ജെ.പിയിൽ നിന്ന് സുരക്ഷിതരാകാൻ ആഗ്രഹിക്കുന്നവർ മറുപടി നൽകണം. ഇത്തരം ചോദ്യങ്ങളിൽ ക്ലിക്കുചെയ്‌തുവേണം സ്വയം സുരക്ഷിതരാകേണ്ടത്.
വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും തൃണമൂലും തമ്മിൽ ബംഗാളിൽ കടുത്ത മത്സരം നടക്കുമെന്നാണ് സൂചന. തുടർച്ചയായി മൂന്നാം തവണയാണ് മമത മുഖ്യമന്ത്രി സ്ഥാനാർഥിയായി ബംഗാളിൽ മത്സരിക്കുന്നത്. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, വ്യക്തിഗത തിരഞ്ഞെടുപ്പിനുള്ള നിയന്ത്രണം എന്നിവ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി സാമൂഹ്യഘടനയെ നശിപ്പിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അക്രമത്തിലൂടെ വിദ്വേഷം വളർത്തുന്നതിൽ ബിജെപി വിശ്വസിക്കുന്നെന്നും കാമ്പയിനെപറ്റി തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
ബി.ജെ.പിയുടെ ഈ തന്ത്രങ്ങളെ ബംഗാളിലെ ജനങ്ങൾ ശക്തമായി എതിർക്കുന്നു. ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ പൗരന്മാർ ഈ തെറ്റുകൾക്കെതിരെ ഒന്നിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നേരത്തെ തൃണമൂൽ 'ദീദി കെ ബോലോ' എന്നൊരു കാമ്പയിൻ നടത്തിയിരുന്നു. ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും പരാതികളുള്ള ആളുകൾക്ക് ഒരു ഹെൽപ്പ് ലൈൻ നമ്പർ ഡയൽ ചെയ്തോ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള കാമ്പയിനായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.