Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തൃണമൂൽ...

ബംഗാളിൽ തൃണമൂൽ എം.എൽ.എയും 10 ജില്ലാപഞ്ചായത്തംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
TMC
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ എം.എൽ.എയും 10 ജില്ലാ പഞ്ചായത്ത്​ അംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു. തൃണ മൂൽ കോൺഗ്രസ്​ എം.എൽ.എ വിൽസൺ ചംപ്രമാരി, സൗത്ത്​ ദിനജ്​പുർ ജില്ലാ പഞ്ചായത്ത്​​ പ്രസിഡൻറ്​ ലിപികാ റോയ്​, ഒമ്പത് ​ പഞ്ചായത്ത്​ അംഗങ്ങൾ എന്നിവരാണ്​ ബി.ജെ.പിയിൽ ചേർന്നത്​.

പ്രസിഡൻറ്​ ഉൾപ്പെടെ 10 അംഗങ്ങൾ പ്രതിപക്ഷ പാർട്ടിയ ിലേക്ക്​​ മാറിയതോടെ ദിനജ്​പുർ ജില്ലാ പഞ്ചായത്ത്​ ബി.ജെ.പിയുടെ അധികാരത്തിൽ എത്തി. ഇതോടെ ദിനജ്​പുർ ബംഗാളിൽ പ ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ൽ നടന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂൽ കോൺഗ്രസ്​ തൂത്തുവാരിയിരുന്നു.

തൃണമൂൽ മുൻ എം.എൽ.എയും സൗത്ത്​ ദിനജ്​പുർ യൂനിറ്റ്​ മുൻ അധ്യഷനുമായ ബിപ്ലവ്​ മിത്രയും ബി.ജെ.പിയിലേക്ക്​ ചുവടുമാറിയിട്ടുണ്ട്​.
അടുത്തിടെയായി ബി.ജെ.പിയിലേക്ക്​ ചുവടുമാറിയ അഞ്ചാമത്​ തൃണമൂൽ എം.എൽ.എയാണ്​ വിൽസൺ.

തൃണമൂൽ നേതാക്കളുടെ കൂട്ട ചുവടുമാറ്റം വെറും ട്രെയിലർ മാത്രമാണെന്നും സിനിമ പിറകെ വരുമെന്നും നേരത്തെ പാർട്ടി വിട്ട നേതാവ്​ മുകുൾ റോൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAtrinamool congressindia newsBJPBJPzila parishad
News Summary - Trinamool MLA, 10 zila parishad members join BJP- India news
Next Story