തൃണമൂൽ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിന് അരങ്ങൊരുങ്ങുന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുളള സർക്കാറിന് കനത്ത വെല്ലുവിളിയുയർത്തി തൃണമൂൽ എം.എൽ .എമാരുടെ കൊഴിഞ്ഞുപോക്കിന് അരങ്ങൊരുങ്ങുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം 40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെ ത്തുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ സത്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിന് വഴിമരുന്നിടുന്ന മട്ടിൽ തൃണമൂലിൽനിന്ന് പുറത്താക്കിയ എം.എൽ.എ ഷുബ്രാൻശു റോയ് ബി.ജെ.പിയിൽ ചേരാൻ ഡൽഹിക്ക് പുറപ് പെട്ടു. മൂന്ന് തൃണമൂൽ എം.എൽ.എമാരും ഒപ്പമുള്ളതായി സൂചനയുണ്ട്.
മമതയുടെ വലംകൈയും ഇപ്പോൾ ബി.ജെ.പി നേതാവുമായ മുക ുൾ റോയിയുടെ മകനാണ് ഷുബ്രാൻശു. പാർട്ടിക്കെതിരെ സംസാരിച്ചതിനാണ് പുറത്താക്കൽ. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ‘അതൊരു അവസരമാണ്’ എന്നാണ് ഷുബ്രാൻശു പ്രതികരിച്ചത്. ‘ഞാൻ അച്ഛനെയോർത്ത് അഭിമാനിക്കുന്നു. തൃണമൂൽ വിടുമ്പോൾ ലക്ഷക്കണക്കിന് മുകുൾ റോയിമാരെ സൃഷ്ടിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹംകൂടി ചേർന്നാണ് തൃണമൂൽ കെട്ടിപ്പടുത്തത്. ഇപ്പോൾ ബംഗാളിൽ ചാണക്യനെപ്പോലെയാണ് അദ്ദേഹം വാഴുന്നത്’ -അച്ഛനെ പുകഴ്ത്തി ഷുബ്രാൻശു പറഞ്ഞു.
മമതയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്. അതിനിടെ, നൂറുകണക്കിന് തൃണമൂൽ നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് അവകാശപ്പെട്ടു. കൂടുതൽ പേർ കൂടിക്കാഴ്ച കാത്തിരിക്കുന്നതായി അേദ്ദഹം പറഞ്ഞു.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ അസംതൃപ്തരായ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന അവകാശവാദവുമായി മുകുള്‍ റോയിതന്നെ രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്നിലായ 143 നിയോജക മണ്ഡലങ്ങളിെല നേതാക്കൾ തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുകുള്‍ റോയ് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തൃണമൂലിന് കനത്ത തിരിച്ചടി നല്‍കിയാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി വലിയ വിജയം നേടിയത്. 42ല്‍ 18 സീറ്റാണ് ബി.ജെ.പി നേടിയത്.
18 മാസം മുമ്പ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുളിന് ബി.ജെ.പിയുടെ ഈ നേട്ടത്തില്‍ വലിയ പങ്കുണ്ട്. ബംഗാളില്‍ ജനാധിപത്യം തിരികെ കൊണ്ടുവരാനാണ് ശ്രമം. ബംഗാളില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചില പ്രധാന വ്യവസായങ്ങള്‍ പരിഗണനയിൽ ഉണ്ട്. സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും -മുകുള്‍ റോയ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.