Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2022 11:38 AM IST Updated On
date_range 10 Nov 2022 11:38 AM ISTബ്രാഹ്മണ അധികാരികൾ ബുദ്ധ നിർമിതികളുടെ നാശത്തിന് കാരണക്കാർ; ട്വീറ്റ് വിവാദമായതോടെ പിൻവലിച്ച് തൃണമൂൽ എം.പി
text_fieldsbookmark_border
കൽക്കത്ത: തൃണമൂൽ രാജ്യസഭാംഗമായ ജവ്ഹർ സർകാർ സമൂഹ മാധ്യമത്തിൽ നടത്തിയ ബ്രാഹ്മണ വിരുദ്ധ പോസ്റ്റ് രൂക്ഷ വിമർശത്തെത്തുടർന്ന് നീക്കം ചെയ്തു. ബ്രാഹ്മണ അധികാരികൾ ബുദ്ധ നിർമിതികളുടെ നാശത്തിന് കാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പ്രമുഖർ രംഗത്തെത്തി.
നിങ്ങളുടെ നേതാവ് മമത ബാനർജി ഒരു ബ്രാഹ്മണയാണെന്ന് രാജാജിയുടെ കൊച്ചുമകനായ സി.ആർ കേശവൻ ജവ്ഹർ സർക്കാറിനെ ഓർമ്മിപ്പിച്ചു.
ബ്രാഹ്മണർക്കെതിരായ സർക്കാറിന്റെ പരാമർശം വിദ്വേഷവും നീചവുമാണ്. ട്വീറ്റിന് മാപ്പ് പറയുകയും അത് പിൻവലിക്കുകയും ചെയ്യണം. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
ജവഹർ സർകാർ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്‍റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story