റൂൾബുക്ക് എറിഞ്ഞു; തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ നിന്നാണ് സസ്പെൻഷൻ. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെ ചെയറിന് നേരെ റൂൾബുക്ക് എറിഞ്ഞതിനാണ് നടപടി.
തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഇന്ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പാർലമെന്‍റിൽ സർക്കാർ കാർഷിക നിയമങ്ങൾ അവതരിപ്പിക്കുേമ്പാഴാണ് തനിക്ക് ഇതിന് മുമ്പ് സസ്പെൻഷൻ കിട്ടിയതെന്ന് ഒബ്രിയാൻ പറഞ്ഞു. ആ ബില്ലിന്‍റെ സ്ഥിതി എന്തായെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് നിയമത്തിൽ ബുൾഡോസർ കയറ്റാനാണ് ഇപ്പോൾ ശ്രമം. ഈ നിയമവും വൈകാതെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.