പുതിയ കേന്ദ്രസർക്കാറിന് തൃണമൂൽ നേതൃത്വം നൽകും –മമത
text_fieldsആലിപുർദൗർ (പശ്ചിമബംഗാൾ): രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ബ ി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കേന്ദ്രത്തിൽ പുതിയ സർക്കാറുണ്ടാക്കാൻ തൃണമൂൽ ആയിരിക്കും നേതൃത്വം നൽകുകയെന്നും ബംഗാളിലെ ആലിപുർദൗർ ജില്ലയിലെ ബറോബിഷയിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ അഞ്ചു വർഷമായി പൊള്ളയായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും രാജ്യത്തെ ജനങ്ങളെ പൗരത്വ ഭേദഗതി ബില്ലിെൻറ പേരിൽ വിദേശികളാക്കുന്ന ജോലിയാണ് എൻ.ഡി.എ സർക്കാർ ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.