ഇടത് പാർട്ടികൾ വോട്ട് പിടിച്ചാൽ ഗോത്രമേഖലയിൽ ഇത്തവണ വിജയം തൃണമൂലിന്
text_fieldsശനിയാഴ്ച നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ ജനവിധി തേടുന്നത് സാന്താൾ, മുണ്ട തുടങ്ങി ഗോത്രമേഖലകൾ ഉൾപ്പെടുന്ന എട്ട് മണ്ഡലങ്ങൾ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റു നേടി ബി.ജെ.പി നേട്ടമുണ്ടാക്കിയ മേഖലയാണ് ഇവ. എട്ടു മണ്ഡലങ്ങളിലും 2014ൽ ഇടത് പാർട്ടികളായ സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ 30 മുതൽ 35 ശതമാനം വരെ വോട്ട് നേടി രണ്ടാമത് എത്തിയിരുന്നു. ബി.ജെ.പിക്ക് ഏഴ് ശതമാനംവരെ വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാൽ, 2019ൽ ഇടത് പാർട്ടികൾക്ക് ലഭിച്ച വോട്ടുവിഹിതം ഏഴ് ശതമാനത്തിലേക്ക് താഴെ വരികയും ബി.ജെ.പിക്ക് 40 ശതമാനത്തിന് മുകളിൽ ലഭിക്കുകയുംചെയ്തു. ടി.എം.സി വോട്ട് ബാങ്കിൽ നേരിയ ഏറ്റക്കുറച്ചിൽ മാത്രമാണ് ഉണ്ടായത്. കോൺഗ്രസ് ഏതാനും സീറ്റിൽ നേരിയ വോട്ടുകൾ മാത്രമാണ് 2014ലും 2019ലും നേടിയത്. നഷ്ടമായ സി.പി.എം വോട്ടുകൾ തിരിച്ചുപിടിക്കുന്നത് ടി.എം.സിയുടെ വിജയപ്രതീക്ഷ വർധിപ്പിക്കും.
പൊതു തെരഞ്ഞെടുപ്പിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും സാന്താൾ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബങ്കുര, പുരുലിയ, മേദിനിപുർ ജില്ലകളിൽ ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടുകയുണ്ടായി. നന്ദിഗ്രാം ഉൾപ്പെടുന്ന തംലുക്, കാന്തി, ഘഠൽ എന്നീ മണ്ഡലങ്ങളാണ് 2019ൽ ടി.എം.സിക്ക് ലഭിച്ചത്. തംലുകിൽനിന്നാണ് ബി.ജെ.പിക്ക് വേണ്ടി കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ജനവിധി തേടുന്നത്. 50 ശതമാനത്തിന് മുകളിൽ വോട്ട് നേടി ടി.എം.സി വലിയ മാർജിനിൽ വിജയിച്ച തംലുകിൽ പിന്നീട് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിരുന്നു. നന്ദിഗ്രാമിൽ മത്സരിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തോൽക്കുകയുണ്ടായി. ടി.എം.സി സിറ്റിങ് സീറ്റായ കാന്തി മണ്ഡലത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കി.
ഝാർഗ്രാം, മേദിനിപുർ, പുരുലിയ, ബങ്കുരു, ബിഷ്നുപുർ എന്നിവിടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്. ഝാർഗ്രാമിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി വിജയം. അസംബ്ലി തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴു സീറ്റും ടി.എം.സി തൂത്തുവാരി. സംസ്ഥാന അധ്യക്ഷനായിരുന്ന ദിലീപ് ഘോഷിനെ നിർത്തിയായിരുന്നു മേദിനിപുർ ടി.എം.സിയിൽനിന്നു ബി.ജെ.പി പിടിച്ചത്. ദിലീപ് ഘോഷിനെ പിന്നീട് പാർട്ടി മുഖ്യസ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്തുകയും ഇക്കുറി മറ്റൊരു സീറ്റ് നൽകുകയുമുണ്ടായി. അസംബ്ലി തെരഞ്ഞെടുപ്പിൽ ഇവിടെയും ടി.എം.സിക്കാണ് നേട്ടം. മറ്റു മൂന്ന് മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കാണ് മേൽെക്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തംലൂകിലും ഝാർഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു. മുസ്ലിം വിദ്വേഷം തന്നെയായിരുന്നു പ്രധാന പ്രചാരണായുധം. എസ്.സി, എസ്.ടി, ഒ.ബിസി സംവരണങ്ങളിൽനിന്ന് തങ്ങളുടെ വോട്ട് ബാങ്കിന് സംവരണം നൽകാൻ ഇൻഡ്യ മുന്നണി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. അതേസമയം, ഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.