തൃണമൂൽ യൂത്ത് കോൺഗ്രസ് നേതാവ് ത്രിപുരയിൽ വധശ്രമത്തിന് അറസ്റ്റിൽ; കള്ളക്കേസെന്ന് തൃണമൂൽ
text_fieldsഅഗർത്തല: തൃണമൂൽ യൂത്ത് കോൺഗ്രസ് നേതാവ് സയോനി ഘോഷ് ത്രിപുരയിൽ അറസ്റ്റിൽ. വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ്. തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും.
പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സയോനിയെ അറസ്റ്റ് ചെയ്തതെന്നും ഐ.പി.എസി 307, 153 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും വെസ്റ്റ് ത്രിപുര അഡീഷനൽ എസ്.പി(അർബൻ) ബി.ജെ. റെഡ്ഡി അറിയിച്ചു. ജനങ്ങൾക്കിടയിൽ ശത്രുത പരത്തൽ, വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് സയോനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിെൻറ ആശ്രം ചൗമുഹാനി പ്രദേശത്ത് സംഘടിപ്പിച്ച റാലി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഈസ്റ്റ് അഗർത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകരെ വാഹനവുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
അതേസമയം റാലി നടക്കുന്നതിനിടെ സയോനി ഘോഷ് വാഹനത്തിലിരുന്ന് 'ഖേലാ ഹോബേ' മുദ്രാവാക്യം വിളിക്കുന്നതിെൻറ വിഡിയോ സയോനി ഘോഷ് തന്നെ ട്വീറ്റ് ചെയ്തിരുന. എന്നാൽ എങ്ങനെയാണ് ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കാനോ കൊലപ്പെടുത്താനോ ശ്രമിച്ചതെന്ന കാര്യം പൊലീസ് വിശദീകരിച്ചിട്ടില്ല.
സയോനിക്കൊപ്പം നാലുപേർ കൂടിയുണ്ടായിരുന്നുവെന്നാണ് പൊലീസ് കെണ്ടത്തൽ. അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അേതസമയം, ബി.ജെ.പിക്കൊപ്പം ചേർന്ന് ഗൂഡാലോചന നടത്തി സയോനിയെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ വനിത െപാലീസുകാർ സയോനി താമസിച്ചിരുന്ന ഹോട്ടലിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പിന്നീട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയേപ്പാൾ സയോനിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.