തെരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിത്തെറിച്ച് തൃണമൂൽ എം.പി; പ്രചാരണ ആയുധമാക്കി ബി.ജെ.പി
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് റാലിക്കിടെ തൃണമൂൽ കോൺഗ്രസ് എം.പിയും സിനിമ താരവുമായി നുസ്രത് ജഹാൻ രോഷാകുലയാകുന്ന ദൃശ്യങ്ങൾ പ്രചാരണത്തിനുപയോഗിച്ച് ബി.ജെ.പി. ബംഗാളിൽ ഒരു മണിക്കൂറിൽ അധികമായി റോഡ് ഷോയിൽ പെങ്കടുക്കുന്നതിനായിരുന്നു എം.പിയുടെ ദേഷ്യപ്രകടനം.
വിഡിയോ എന്നത്തേതാണെന്ന് വ്യക്തമല്ല. 'പ്രധാനറോഡ് തൊട്ടടുത്താണ്. ഇവിടെനിന്ന് അര കിലോമീറ്റർ അകലെ'യെന്ന് എം.പിയോട് പ്രവർത്തകരിൽ ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതു കേട്ടതോടെ രോഷാകുലയായി 'ഞാൻ ഒരു മണിക്കൂറിലധികമായി പ്രചാരണത്തിൽ പങ്കെടുക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെ'ന്ന് പറഞ്ഞ് പ്രചാരണ വാഹനത്തിൽനിന്ന് ഇറങ്ങിപോകുന്നതാണ് വിഡിയോ.
25 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ബംഗാൾ ബി.ജെ.പിയുടെ ട്വിറ്റർ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ട്. നന്ദിഗ്രാമിൽ മമത തോൽക്കും എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും മുഖ്യമന്ത്രി മമത ബാനർജിയും നേർക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. പോരാട്ടം കനത്തതായതിനാൽ ഇരു കൂട്ടരും താരനേതാക്കളെ കളത്തിലിറക്കിയാണ് പ്രചാരണം.
കഴിഞ്ഞ ദിവസം നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് മമത ബാനർജി സുവേന്ദു അധികാരിയുടെ സഹായിയെ ഫോൺ വിളിച്ചുവെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് ബി.ജെ.പി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കായി ബി.ജെ.പി നേതാവ് മുകുൾ റോയ് നടത്തിയ ഫോൺ സംഭാഷണം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.