മുത്തലാഖ്: പന്ത് സുപ്രീംകോടതിയുടെ കോർട്ടിലെന്ന് എ.ജി
text_fields
ന്യൂഡൽഹി: മുത്തലാഖിനെതിെര നിയമം െകാണ്ടുവരാനുള്ള എല്ലാ അധികാരവും പാർലമെൻറിനാണെങ്കിലും പന്ത് ഇപ്പോൾ സുപ്രീംകോടതിയുടെ കോർട്ടിലാണെന്ന് അറ്റോണി ജനറൽ മുകുൾ രോഹതഗി. മുത്തലാഖ് നടത്തുന്നവർ സാമൂഹികബഹിഷ്കരണം അടക്കമുള്ളവ നേരിടേണ്ടിവരുമെന്ന ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിെൻറ ഏറ്റവും പുതിയ സത്യവാങ്മൂലത്തിെൻറ പശ്ചാത്തലത്തിലാണ് രോഹതഗിയുടെ പ്രസ്താവന.
തൊട്ടുകൂടായ്മക്കും സതിക്കുമെതിരെ നേരത്തേ പാർലമെൻറ് നിയമം െകാണ്ടുവന്നതാണെന്നും എന്നാൽ, മുത്തലാഖിെൻറ കാര്യത്തിൽ കോടതിയുടെ തീരുമാനം വരുന്നതുവരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എ.ജി പ്രസ്താവനയിൽ പറഞ്ഞു. കോടതിയുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനുള്ള വൃഥാശ്രമമാണ് ബോർഡിെൻറ പുതിയ സത്യവാങ്മൂലമെന്നും ആറുമുഴുദിനവാദത്തിനുശേഷം മുത്തലാഖിലെ വിധി സുപ്രീംകോടതി ഇതിനകംതന്നെ കരുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിംകൾക്കിടയിൽ ബോർഡിന് നിയമസാധുത നേടിയെടുക്കാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.