മുത്തലാഖ് ബിൽ വീണ്ടും ബഹളത്തിൽ തട്ടി
text_fieldsന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ രാജ്യസഭയിൽ വെക്കാനുള്ള കേന്ദ്ര സ ർക്കാറിെൻറ ശ്രമം ബുധനാഴ്ചയും വിജയിച്ചില്ല. കാവേരി വിഷയത്തിൽ തമിഴ്നാട്ടിൽനി ന്നുള്ള എ.െഎ.എ.ഡി.എം.കെ എം.പിമാർ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ സ്തംഭിച്ചു. ഇതേത ്തുടർന്നാണ് ബിൽ അവതരിപ്പിക്കാനാകാതെ സഭ പിരിഞ്ഞത്.
ബുധൻ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ബിൽ സഭയിൽവെക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, എ.െഎ.എ.ഡി.എം.കെ ബഹളത്തെ തുടർന്ന് വ്യാഴാഴ്ച 11 മണി വരെ സഭ പിരിയുകയായിരുന്നു. ബിൽ സഭയിൽ വെച്ചാൽ വിശദ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനം. തിങ്കളാഴ്ച രാജ്യസഭ സമ്മേളിച്ചപ്പോൾ ബില്ലുമായി നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഹാജരായിരുന്നെങ്കിലും പ്രതിപക്ഷത്തിെൻറ കർശന നിലപാട് കാരണം സഭയിൽ വെക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞവർഷം ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ സെലക്ട് കമ്മിറ്റി പരിഗണനക്ക് വിട്ടിരുന്നു. അത് പിൻവലിക്കാതെ പുതിയ ബിൽ അവതരിപ്പിക്കുന്ന ക്രമപ്രശ്നവും നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച ഗുലാം നബി ആസാദിെൻറ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബിൽ ഉടനടി പാസാക്കാൻ അനുവദിക്കരുതെന്ന തീരുമാനത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.