മുത്തലാഖ് ബിൽ കോടതി കയറും
text_fieldsന്യൂഡൽഹി: േലാക്സഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിൽ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കടുത്ത എതിർപ്പു പ്രകടിപ്പിച്ചു. പാർലെമൻറ് പാസാക്കുന്ന നിയമം ഭേദഗതി ചെയ്യുകയോ മെച്ചപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നതിന് ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. ധിറുതിപിടിച്ചാണ് ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കിയതെന്ന് ബോർഡ് വക്താവ് മൗലാന ഖലീലുർ റഹ്മാൻ സജ്ജാദ് നൊമാനി പറഞ്ഞു. ഇത്തരമൊരു നിയമനിർമാണത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ അഭിപ്രായം സർക്കാർ കേൾക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെൻറ് പാസാക്കുന്ന മുറക്ക് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബോർഡ് അംഗം സഫർയാബ് ജീലാനി സൂചന നൽകി. പാർലമെൻറ് പാസാക്കുന്ന നിയമം കോടതിയിൽ ചോദ്യം ചെയ്യാൻ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ വിധിക്കും ഭരണഘടനക്കും എതിരാണ് നിയമനിർമാണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ബിൽ നിയമമായി വരുന്ന മുറക്ക് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.